കാലാവധി കഴിഞ്ഞ മെഡിക്കൽ  ഉൽപന്നങ്ങളുടെ വൻ ശേഖരം പിടികൂടി

മസ്കത്ത്: മെഡിക്കൽ, ലബോറട്ടറി ഉപകരണങ്ങൾ വിതരണം ചെയ്യുന്ന കമ്പനിയിൽ നടത്തിയ പരിശോധനയിൽ കാലാവധി കഴിഞ്ഞ ഉൽപന്നങ്ങൾ പിടിച്ചെടുത്തു. ഉപഭോക്തൃ സംരക്ഷണ അതോറിറ്റി റോയൽ ഒമാൻ പൊലീസി​െൻറയും പബ്ലിക് പ്രോസിക്യൂഷ​െൻറയും സഹകരണത്തോടെ നടത്തിയ പരിശോധനയിൽ ചികിത്സക്കും ലബോറട്ടറി ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന 90,000ത്തിലധികം പാക്കറ്റ് സാധനങ്ങളാണ് കണ്ടെടുത്തത്. ഒമാ​െൻറ വിവിധ ഭാഗങ്ങളിലായുള്ള ആശുപത്രികളിലും മെഡിക്കൽ സ​െൻററുകളിലുമെല്ലാം ചികിത്സ, ലബോറട്ടറി ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന സാധനങ്ങളും ഉപകരണങ്ങളും വിതരണം ചെയ്യാൻ കരാറുള്ള സ്ഥാപനത്തിലാണ് പരിശോധന നടന്നതെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അധികൃതർ അറിയിച്ചു. ഉൽപന്നങ്ങളുടെ കാലാവധി കൃത്രിമമായി തിരുത്തിയാണ് ഇവർ വിതരണം നടത്തിവന്നിരുന്നത്. ഏഷ്യൻ ജോലിക്കാരാണ് കാലാവധി തിരുത്തിയതെന്ന് അധികൃതർ കണ്ടെത്തിയിട്ടുണ്ട്. വ്യാജവും കേടുവന്നതും അനധികൃതവുമായ ഉൽപന്നങ്ങളുടെ വിതരണം തടയുന്ന ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ ആർട്ടിക്ക്ൾ ഏഴി​െൻറ ലംഘനമാണ് ഇത്. 
ചികിത്സ ആവശ്യാർഥം ഉപയോഗിക്കുന്ന സാമഗ്രികൾ എല്ലാം രോഗാണുമുക്തമാക്കിയതാണ്. രോഗാണുമുക്തമാക്കിയതി​െൻറ കാലാവധി പിന്നിട്ട ശേഷം ഇത്തരം സാധനങ്ങൾ ഉപയോഗിക്കുന്നത് വഴി രോഗികൾക്ക് അണുബാധയുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധാഭിപ്രായമെന്ന് അതോറിറ്റി വക്താവ് അറിയിച്ചു. പ്ലാസ്റ്റിക് കൊണ്ട് നിർമിച്ച ശ്വസനോപകരണങ്ങളിലും മറ്റും കാലവധി കഴിഞ്ഞാൽ രോഗാണുവളർച്ചയുണ്ടാകും.  ലബോറട്ടറി പരിശോധനക്കായുള്ള കെമിക്കൽ സംയുക്തങ്ങൾ പഴകിയാൽ രോഗനിർണയം തെറ്റായി ഭവിക്കാൻ സാധ്യതയുണ്ട്. ഇത് രോഗികൾക്ക് തെറ്റായ ചികിത്സ ലഭിക്കാൻ വഴിയൊരുക്കും. 
പൊതുജനാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നതിനാൽ ഇത്തരം പ്രവണതകളിൽനിന്ന് വിതരണക്കാർ വിട്ടുനിൽക്കണമെന്ന് ജനറൽ അതോറിറ്റി ഫോർ കൺസ്യൂമർ പ്രൊട്ടക്ഷൻ അറിയിച്ചു. ഇത്തരം പ്രവണതകൾ ശ്രദ്ധയിൽ പെടുന്നവർ ഉടൻ അതോറിറ്റിയെ വിവരമറിയിക്കുകയും വേണം.
 

Tags:    
News Summary - bad meterial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.