ഓട്ടിസം ബാധിച്ച കുട്ടികളെ പരിപാലിക്കാൻ ഉപകരണങ്ങൾ വികസിപ്പിച്ചു

ദോഹ: ഓട്ടിസം ബാധിച്ച കുട്ടികളെ സുരക്ഷിതമായി പരിപാലിക്കാൻ സാധിക്കുന്ന ട്രാക്കിംഗ് ഉപകരണങ്ങൾ ‘മാദ’  സെമിനാർ ഹാളിൽ പ്രദർശിപ്പിച്ചു. 
ഗൾഫ് റീജ്യൻ എജുക്കേഷൻ അസിസ്റ്റീവ് ടെക്നോളജി കോൺഫറൻസി (േഗ്രറ്റ്)ൽ  ഇത്തരം ആയിരം ഉപകരണങ്ങൾ മേഖലയിലാദ്യമായി ‘മാദ’ വിതരണം ചെയ്യുകയുമുണ്ടായി. 

രണ്ടാമദ് ദേശീയ ഓട്ടിസം ഫോറം 2016ൽ ഗതാഗത– വാർത്താ വിനിമയ മന്ത്രാലയത്തിെൻ്റ നിർദേശ പ്രകാരമാണ് ഇൗ ഉപകരണങ്ങളുടെ വിതരണം നിർവഹിക്കപ്പെട്ടത്​. രാജ്യത്ത് ലഭ്യമായ നൂതന അന്താരാഷ്​ട്ര സാങ്കേതികവിദ്യയുടെ ഉപയോഗം ഉറപ്പുവരുത്തുകയെന്ന പദ്ധതിയുടെ ഭാഗമായാണ്​ ഇത്തരത്തിലുള്ള പ്രവർത്തനം  ‘മാദ’ നടപ്പിൽ വരുത്തുന്നത്​.  ഈ ഉപകരണം ഒാട്ടിസം ബാധിച്ച കുട്ടിയുടെ ശരീരത്തിൽ ഘടിപ്പിക്കുക വഴി,  സാറ്റലൈറ്റ് കമ്യൂനിക്കേഷനിലൂടെയും പ്രാദേശിക കമ്യൂണിക്കേഷൻ ശൃംഖലയിലൂടെയും കുട്ടി ഉള്ള സ്​ഥലത്തെ കുറിച്ച്​ മനസിലാക്കാം എന്നതാണ്​ സുപ്രധാനമായ കാര്യം. 
രക്ഷിതാക്കളുടെ ശ്രദ്ധയിൽപ്പെടാതെ, ഓട്ടിസമുള്ള 50 ശതമാനത്തോളം കുട്ടികൾ അലഞ്ഞുനടക്കാൻ താൽപ്പര്യം കാട്ടുന്നതായി അടുത്തിടെ പ്രസിദ്ധീകരിക്കപ്പെട്ട പഠനഫലം  വെളിപ്പെടുത്തിയിരുന്നു. പുതിയ സ്ഥലങ്ങൾ കാണാനുള്ള ആഗ്രഹം, തങ്ങൾക്ക്​ ഇഷ്​ടപ്പെട്ട സ്​ഥലം സന്ദർശിക്കാനുമുള്ള ആഗ്രഹം  എന്നിങ്ങനെ 
പലതരം കാരണങ്ങളാണ്​ കുട്ടികളുടെ അലഞ്ഞുതിരിയലിന്​ പിന്നിലുള്ളത്​. അതിനാൽ പുറത്തേക്ക്​ പോകുന്ന കുട്ടികൾ എവിടെയാണുള്ളതെന്ന്​ പ്രത്യേക ഉപകരണങ്ങൾ വഴി കണ്ടെത്തുക വഴി അവരെ അപകടങ്ങളിൽ നിന്ന്​ രക്ഷിക്കാൻ കഴിയും  സ്​മാർട്ട് ഫോണുകൾ ഉപയോഗിച്ചാണ്​ ഉപകരണം പ്രവർത്തിപ്പിക്കുക. 

രക്ഷിതാക്കളുമായി കുട്ടികൾക്ക്​ ആശയവിനിമയത്തിന്​ പുറമെ,  രക്ഷിതാക്കൾക്ക് കുട്ടികളെ നിരീക്ഷിക്കാനുള്ള സംവിധാനവും ഉപകരണത്തിലുണ്ട്​. ഓട്ടിസം ബാധിച്ച കുകളുടെ  കരുതലിനും പരിപാലനത്തിനും ഉപകരണത്തിലൂടെ കഴിയുമെന്നാണ്​ വിലയിരുത്തുന്നത്​. ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ട പ്രതിസന്​ധികൾ അതിജീവിക്കാനും സമൂഹവുമായി അവരെ ബന്ധിപ്പിച്ച്​ കൊണ്ടുപോകാനും നൂതന സാങ്കേതികവിദ്യയിലൂടെ  കഴിയുമെന്ന ശുഭാപ്തി വിശ്വാസമുണ്ടെന്ന് മാദ സി ഇ ഒ മഹ അൽ മൻസൂരി പറഞ്ഞു. 
ഒാട്ടിസം ബാധിച്ച ക​ുട്ടികളുടെ മെച്ചപ്പെട്ട ജീവിതത്തിനായി രാജ്യത്ത്​ ഏറെ പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്​. ഖത്തറില്‍ അടുത്ത അധ്യയനവര്‍ഷം മുതല്‍ ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കായി പ്രത്യേക സ്‌കൂള്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന്​  വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ വിദ്യാഭ്യാസ കാര്യവകുപ്പ് അടുത്തിടെ അറിയിച്ചിരുന്നു. ഓട്ടിസം ബാധിച്ച വ്യക്തികളുടെയും കുടുംബങ്ങളുടെയും ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുവാനുള്ള  അഞ്ച് വർഷം നീണ്ടു നിൽക്കുന്ന പദ്ധതിയുടെ തുടക്കം കഴിഞ്ഞ മാസം പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്​ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനി ഉദ്ഘാടനം ചെയ്​തിരുന്നു.

News Summary - autism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.