മറ്റൊരാളുടെ വാഹനമോടിക്കുന്നതിൽ തെറ്റില്ലെന്ന് അധികൃതർ

കുവൈത്ത് സിറ്റി: ഒരാൾ മറ്റൊരാളുടെ വാഹനം ഓടിക്കുന്നത് കുറ്റകരമല്ലെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി.സ്വന്തം ഉടമസ്ഥതയിലല്ലാത്ത വാഹനം ഓടിക്കുന്നത് നിയമലംഘനമാണെന്ന തരത്തിൽ വന്ന റിപ്പോർട്ട് തള്ളിയാണ് അധികൃതർ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.

മഹബൂലയിൽ കഴിഞ്ഞ ആഴ്ച ഗതാഗത വകുപ്പ് നടത്തിയ പരിശോധനയിൽ 560 നിയമലംഘനം രേഖപ്പെടുത്തിയിരുന്നു. നിരവധി പേർ അറസ്റ്റിലാവുകയും ചെയ്തു. ഇതോടനുബന്ധിച്ചാണ് മറ്റുള്ളവരുടെ വാഹനം ഓടിക്കുന്നത് നിയമലംഘനമാണെന്നും ഇതിനാണ് നിരവധി പേർ പിടിയിലായതെന്നും തെറ്റായ വിവരം പ്രചരിച്ചത്.

Tags:    
News Summary - Authorities say there is nothing wrong with driving someone else's vehicle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.