ശൈ​ഖ്​ ജാ​ബി​ർ പാ​ല​ത്തി​ൽ അ​ധി​കൃ​ത​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്നു

ജാ​ബി​ർ പാ​ല​ത്തി​ൽ​നി​ന്ന്​ ചാ​ടി ആ​സ്​​​ട്രേ​ലി​യ​ൻ സ്​​ത്രീ മ​രി​ച്ചു

കു​വൈ​ത്ത്​ സി​റ്റി: ക​ട​ൽ​പാ​ല​മാ​യ ശൈ​ഖ്​ ജാ​ബി​ർ കോ​സ്​​വേ​യി​ൽ​നി​ന്ന്​ ചാ​ടി ആ​സ്​​​ട്രേ​ലി​യ​ൻ വ​നി​ത മ​രി​ച്ചു. വാ​ഹ​നം പാ​ല​ത്തി​ൽ നി​ർ​ത്തി ക​ട​ലി​ലേ​ക്ക്​ ചാ​ടി​യ​താ​ണെ​ന്ന്​ സു​ര​ക്ഷ​വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. സം​ഭ​വം ക​ണ്ട കു​വൈ​ത്ത്​ പൗ​ര​നാ​ണ്​ പൊ​ലീ​സി​ൽ അ​റി​യി​ച്ച​ത്. തീ​ര സം​ര​ക്ഷ​ണ സേ​ന തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സ്വ​ദേ​ശി​യു​ടെ പേ​രി​ലു​ള്ള വാ​ട​ക കാ​റി​ലാ​ണ്​ ഇ​വ​ർ പാ​ല​ത്തി​ൽ എ​ത്തി​യ​ത്. ബാ​ഗും മ​റ്റു വ​സ്​​തു​ക്ക​ളും വാ​ഹ​ന​ത്തി​ൽ ക​ണ്ടെ​ത്തി. മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത്​ ഫോ​റ​ൻ​സി​ക്​ പ​രി​ശോ​ധ​ന​ക്ക​യ​ച്ചു.

Tags:    
News Summary - Australian woman dies after falling from Jabir bridge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.