യാത്രക്കാരുടെ ശ്രദ്ധക്ക്; വിമാനത്താവളം ചെക്ക്-ഇൻ കൗണ്ടറുകൾ ഒരു മണിക്കൂർ മുമ്പ് അടക്കും

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യാത്ര ചെയ്യുന്നവരുടെ ശ്രദ്ധക്ക്. വിമാനത്താവളത്തിൽ ചെക്ക്-ഇൻ കൗണ്ടറുകൾ അടക്കുന്നതിന് പുതിയ സമയക്രമം പ്രഖ്യാപിച്ചു. ജി.സി.സിയിലേക്കും മറ്റ് അറബ് രാജ്യങ്ങളിലേക്കുമുള്ള വിമാനങ്ങളുടെ ചെക്ക്-ഇൻ കൗണ്ടറുകൾ വിമാനം ഷെഡ്യൂൾ ചെയ്ത പുറപ്പെടൽ സമയത്തിന് ഒരു മണിക്കൂർ മുമ്പ് അടക്കും.

മറ്റ് എല്ലാ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കുമുള്ള വിമാനങ്ങൾക്ക്, പുറപ്പെടുന്നതിന് ഒരു മണിക്കൂറും 30 മിനിറ്റും മുമ്പ് ചെക്ക്-ഇൻ കൗണ്ടറുകൾ അടക്കും. ജൂൺ ഒന്നു മുതൽ പുതുക്കിയ സമയം പ്രാബല്യത്തിൽ വരുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ)അറിയിച്ചു. ചെക്ക്-ഇൻ, യാത്രാ നടപടിക്രമങ്ങൾ കൃത്യസമയത്ത് പൂർത്തിയാക്കുന്നതിനും വിമാനങ്ങൾ നഷ്ടമാകാതിരിക്കുന്നതിനും യാത്രക്കാർ മുൻകൂട്ടി വിമാനത്താവളത്തിൽ എത്തണമെന്ന് ഡി.ജി.സി.എ അഭ്യർത്ഥിച്ചു. വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും യാത്രക്കാരുടെ ഗതാഗതം സുഗമമായി നടക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതുക്കിയ നടപടി.

Tags:    
News Summary - Attention passengers; airport check-in counters will close one hour prior to departure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.