കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വൻതോതിൽ ലഹരി വസ്തുക്കൾ എത്തിക്കാനുള്ള ശ്രമം പരാജയപ്പെടുത്തി. ബ്രിട്ടനിൽ നിന്നാണ് മയക്കുമരുന്ന് എത്തിക്കാനുള്ള ശ്രമം നടന്നത്. 50,000 ലിറിക്ക കാപ്സ്യൂളുകൾ, മൂന്നു കിലോ ഹാഷിഷ്, നാലു കിലോ മയക്കുമരുന്ന് എന്നിവ അടങ്ങിയ ഷിപ്പിംഗ് പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ ഡ്രഗ്, ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് എന്നിവയുടെ സംയുക്ത ഏകോപനത്തോടെയാണ് ലഹരി പിടിച്ചെടുത്തത്. സംഭവത്തിൽ ഒരു അഭിഭാഷകനെയും മറ്റു രണ്ടു പേരെയും അറസ്റ്റ് ചെയ്തു.
കേസിലെ പ്രധാന പ്രതിയായ നിലവിൽ ബ്രിട്ടനിൽ കഴിയുന്ന സ്വദേശിയാണ് രാജ്യത്തേക്ക് മയക്കുമരുന്ന് അയച്ചത്. ഒളിച്ചോടിയ ഈ പ്രതിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ചില ആളുകളുമായി സഹകരിച്ച് രാജ്യത്തിനുള്ളിലെ യുവാക്കൾക്കിടയിൽ മയക്കുമരുന്ന് വിതരണം ചെയ്യാൻ ഇയാൾ പദ്ധതിയിട്ടിരുന്നുവെന്ന് പൊലീസ് വെളിപ്പെടുത്തി.
അന്താരാഷ്ട്ര നിയമങ്ങളിലൂടെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യാനും ഒളിച്ചോടിയയാളെ പിന്തുടരാനുമുള്ള ശ്രമങ്ങൾ സുരക്ഷ ഉദ്യോഗസ്ഥർ നടത്തിവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.