Posted On
date_range Updated On
date_range ഏഷ്യാനെറ്റ് ന്യൂസ് നഴ്സിങ് എക്സലൻസ് അവാർഡ് വിതരണം നാളെ
കുവൈത്ത് സിറ്റി: ഏഷ്യാനെറ്റ് ന്യൂസ് നഴ്സിങ് എക്സലൻസ് അവാർഡ് വിതരണത്തിന്റെ കുവൈത്ത് എഡിഷൻ ശനിയാഴ്ച നടക്കും. കോവിഡ് കാല സേവനം മുൻനിർത്തി യൂത്ത് ഐക്കൺ, നഴ്സ് ഓഫ് ദ ഇയർ, ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്, നഴ്സിങ് അഡ്മിനിസ്ട്രേറ്റർ, കോവിഡ് വാരിയർ എന്നീ പുരസ്കാരങ്ങളാണ് നൽകുക. മില്ലേനിയം ഹോട്ടലിൽ വൈകീട്ട് 5.00 മുതൽ രാത്രി ഒമ്പത് വരെയാണ് പരിപാടി. ഇതോടനുബന്ധിച്ച് സംഗീതസന്ധ്യയുമുണ്ടാകും. ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമാണ് പ്രവേശനം. കോവിഡ് കാലത്ത് കുവൈത്തിൽ നഴ്സുമാർ, വിശേഷിച്ച് ഇന്ത്യൻ നഴ്സുമാർ ത്യാഗപൂർണമായ കഠിനാധ്വാനമാണ് നടത്തിയത്. കുവൈത്ത് അധികൃതരുടെയും പൊതുസമൂഹത്തിന്റെയും അഭിനന്ദനം ഏറ്റുവാങ്ങിയ ഈ കരുതലിന് ആദരമർപ്പിക്കാനാണ് നഴ്സിങ് എക്സലൻസ് അവാർഡ് നൽകുന്നതെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.