Posted On
date_range Updated On
date_range ഏഷ്യൻ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിന് തുടക്കം
കുവൈത്ത് സിറ്റി: കുവൈത്തിൽ ഏഷ്യൻ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിന് തുടക്കം. ശൈഖ് സബാഹ് അൽ അഹ്മദ് ഓളിമ്പിക് ഷൂട്ടിങ് കോംപ്ലക്സിൽ ഈ മാസം എട്ടു വരെ മത്സരം തുടരും. 17 രാജ്യങ്ങളില്‍നിന്നായി നൂറിലേറെ അന്താരാഷ്ട്ര ഷൂട്ടര്‍മാര്‍ പങ്കെടുക്കുന്നുണ്ട്. യുവജനകാര്യ മന്ത്രി അബ്ദുറഹ്മാൻ അൽ മുതൈരി ഉദ്ഘാടനം ചെയ്തു.
ഏഷ്യൻ ഷൂട്ടിംങ് കോൺഫെഡറേഷൻ പ്രസിഡന്റ് ശൈഖ് സൽമാൻ സബാഹ് അൽ സാലിം അസ്സബാഹ്, ഇന്റർനാഷനൽ ഷൂട്ടിങ് സ്പോർട്സ് ഫെഡറേഷൻ പ്രസിഡന്റ് ലൂസിയാനോ റോസി, സംഘാടക സമിതി ചെയർമാൻ ദുഐജ് അൽ ഒതൈബി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.