കു​വൈ​ത്ത് വ​നി​ത ഐ​സ് ഹോ​ക്കി ടീം

ഏ​ഷ്യ​ൻ ക​പ്പ്; കു​വൈ​ത്ത് വ​നി​ത ഐ​സ് ഹോ​ക്കി ടീം ​പ​ങ്കെ​ടു​ക്കും

കു​വൈ​ത്ത് സി​റ്റി: ബാ​ങ്കോ​ക്കി​ൽ ഞാ​യ​റാ​ഴ്ച ആ​രം​ഭി​ക്കു​ന്ന ഏ​ഷ്യ​ൻ ക​പ്പ് ഗെ​യി​മി​ൽ കു​വൈ​ത്ത് വ​നി​ത ഐ​സ് ഹോ​ക്കി ടീം ​പ​ങ്കെ​ടു​ക്കും.

ഇ​റാ​ൻ, ഇ​ന്ത്യ, കി​ർ​ഗി​സ്താ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഗ്രൂ​പ്പി​ലാ​ണ് കു​വൈ​ത്ത് ക​ളി​ക്കു​ക​യെ​ന്ന് കു​വൈ​ത്ത് വി​ന്റ​ർ ഗെ​യിം​സ് ക്ല​ബ് മേ​ധാ​വി ഫ​ഹൈ​ദ് അ​ൽ അ​ജ്മി അ​റി​യി​ച്ചു. ഉ​ദ്ഘാ​ട​ന ദി​വ​സം കു​വൈ​ത്ത് കി​ർ​ഗി​സ്താ​നെ നേ​രി​ടും. ഇ​റാ​ൻ, ഇ​ന്ത്യ എ​ന്നി​വ​യു​മാ​യി ഏ​റ്റു​മു​ട്ടും. ആ​ദ്യ റൗ​ണ്ടി​ലെ ഫ​ല​ങ്ങ​ൾ അ​ടു​ത്ത റൗ​ണ്ടി​ലെ മ​ത്സ​ര​ങ്ങ​ളെ നി​ർ​ണ​യി​ക്കു​മെ​ന്ന​തി​നാ​ൽ ശ​ക്ത​മാ​യ മ​ത്സ​ര​ത്തി​ന് ത​യാ​റാ​യ​താ​യി ടീം ​അ​റി​യി​ച്ചു.

തീ​വ്ര​പ​രി​ശീ​ല​നം ന​ട​ത്തി​യാ​ണ് കു​വൈ​ത്ത് ടീം ​സു​പ്ര​ധാ​ന ടൂ​ർ​ണ​മെ​ന്റി​നാ​യി ത​യാ​റാ​യ​ത്. ടീ​മി​ന് സാ​ങ്കേ​തി​ക​വും ഭ​ര​ണ​പ​ര​വു​മാ​യ എ​ല്ലാ ആ​വ​ശ്യ​ങ്ങ​ളും സൗ​ക​ര്യ​ങ്ങ​ളും ന​ൽ​കി​യി​ട്ടു​ണ്ട്. ടൂ​ർ​ണ​മെ​ന്റി​ൽ ത​ങ്ങ​ളു​ടെ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കാ​ൻ ക​ളി​ക്കാ​ർ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ടീ​മി​ന് പ​ബ്ലി​ക്ക് സ്പോ​ർ​ട്സ് അ​തോ​റി​റ്റി വി​ജ​യാ​ശം​സ​ക​ൾ നേ​ർ​ന്നു.

Tags:    
News Summary - Asian Cup; Kuwait women's ice hockey team will participate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.