അർദിയയിൽ പിടികൂടിയ ഹഷീഷും മറ്റ് മയക്കുമരുന്നുകളും
Posted On
date_range Updated On
date_range ഹഷീഷും മറ്റ് മയക്കുമരുന്നുകളുമായി പിടിയിൽ
കുവൈത്ത് സിറ്റി: അർദിയയിൽ ഹാഷിഷും മറ്റ് മയക്കുമരുന്നുകളുമായി വാഹന ഡ്രൈവർ പൊലീസ് പിടിയിലായി. പ്രദേശത്ത് പതിവ് പട്രോളിങ്ങിനിടെ സംശയം തോന്നിയ പൊലീസ് ഇയാളെ പരിശോധിക്കുകയായിരുന്നു. തുടർന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
പ്രതിയിൽനിന്ന് രണ്ട് ഹഷീഷ് സിഗരറ്റുകളും മയക്കുമരുന്ന് അടങ്ങിയ ബാഗും പിടിച്ചെടുത്തു. പ്രതിയെയും പിടിച്ചെടുത്ത വസ്തുക്കളും കൂടുതൽ അന്വേഷണത്തിനായി ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർ്ട്മെൻറിലേക്ക് കൈമാറി. രാജ്യത്ത് മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തടയാൻ നിയമപാലകർ ശക്തമായ പരിശോധനകൾ നടത്തിവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.