ജ​ലീ​ബി​ൽ പൊ​ലീ​സ്​ പരിശോധന: സൈ​നി​ക യൂ​നി​ഫോം വി​ൽ​പ​ന പി​ടി​കൂടി

കു​വൈ​ത്ത്​ സി​റ്റി: ജ​ലീ​ബ്​ അ​ൽ ശു​യൂ​ഖി​ൽ പൊ​ലീ​സ്​ പ​ട്രോ​ൾ ടീം ​മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. സൈ​നി​ക യൂ​നി​ഫോ​മും മോ​ഷ​ണ മു​ത​ലു​ക​ളും വി​ൽ​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​ അ​ധി​കൃ​ത​ർ വെ​ള്ളി​യാ​ഴ്​​ച പ​രി​ശോ​ധ​ന​ക്കെ​ത്തി​യ​ത്. ബം​ഗ്ലാ​ദേ​ശ്​ സ്വ​ദേ​ശി​യെ സം​ഭ​വ​ത്തി​ൽ അ​റ​സ്​​റ്റ്​ ചെ​യ്​​തു. ഇ​യാ​ളെ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന്​ കൈ​മാ​റി.

മ​റ്റൊ​രു സം​ഭ​വ​ത്തി​ൽ ജ​ലീ​ബ്​ മേ​ഖ​ല​യി​ലു​ൾ​പ്പെ​ടു​ന്ന ഹ​സ്സാ​വി​യി​ൽ ഫു​ഡ്​ ആ​ൻ​ഡ്​ ന്യൂ​ട്രീ​ഷ​ൻ പ​ബ്ലി​ക്​ ​അ​തോ​റി​റ്റി ബേ​ക്ക​റി അ​ട​പ്പി​ച്ചു. സ്വ​കാ​ര്യ പാ​ർ​പ്പി​ട സ്ഥ​ല​ത്ത്​ ലൈ​സ​ൻ​സി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ജ​ലീ​ബ്​ അ​ൽ ശു​യൂ​ഖി​ൽ റെ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​യി​ൽ അ​നു​മ​തി​യി​ല്ലാ​തെ നി​ര​വ​ധി വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഇ​വ​ക്കെ​തി​രെ ശ​ക്​​ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും വ്യ​ക്​​ത​മാ​ക്കി.

Tags:    
News Summary - Army-uniform sale

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.