റോഡ് വികസന പ്രവർത്തനങ്ങൾ
കുവൈത്ത് സിറ്റി: ഫർവാനിയ ഗവർണറേറ്റിലെ അര്‍ദിയ മേഖലയിൽ റോഡ് വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പൊതുമരാമത്ത് മന്ത്രാലയം അറ്റകുറ്റപ്പണി.
റോഡുകളിൽ പുതിയ അസ്ഫാൽറ്റ് പാളികൾ സ്ഥാപിക്കുന്ന ജോലികളും പുരോഗമിക്കുകയാണ്.
ഗതാഗതം സുഗമമാക്കുന്നതിനും റോഡുകളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുമാണ് നടപടി. പൗരന്മാർക്കും താമസക്കാർക്കും മികച്ച സേവനം ഉറപ്പാക്കുന്നതിനാണ് പദ്ധതിയെന്ന് മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.