കു​വൈ​ത്ത്-​ല​ബ​നാ​ൻ മ​ത്സ​ര​ത്തി​ൽ​നി​ന്ന്

ചക്രക്കസേരയിൽ ആവേശത്തോടെ... അറബ് വീൽചെയർ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിന് തുടക്കം

കു​വൈ​ത്ത് സി​റ്റി: എ​ട്ട് ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന അ​റ​ബ് വീ​ൽ​ചെ​യ​ർ ബാ​സ്ക​റ്റ്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ന്റെ ആ​ദ്യ പ​തി​പ്പി​ന് കു​വൈ​ത്തി​ൽ തു​ട​ക്ക​മാ​യി. കു​വൈ​ത്ത്, ല​ബ​നാ​ൻ,ബ​ഹ്റൈ​ൻ,യു.​എ.​ഇ,മൊ​റോ​ക്കോ, ഈ​ജി​പ്ത്, ജോ​ർ​ഡ​ൻ, ഫ​ല​സ്തീ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് അ​ഞ്ചു​ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ എ​റ്റു​മു​ട്ടു​ന്ന​ത്. ആ​ദ്യ ദി​ന​ത്തി​ൽ കു​വൈ​ത്ത് വി​ജ​യ​ത്തോ​ടെ തു​ട​ക്ക​മി​ട്ടു. ല​ബ​നാ​നെ​യാ​ണ് തോ​ൽ​പി​ച്ച​ത്. ബ​ഹ്‌​റൈ​നെ തോ​ൽ​പി​ച്ച് യു.​എ.​ഇ​യും വി​ജ​യ​ത്തോ​ടെ തു​ട​ങ്ങി. മൊ​റോ​ക്കോ​യെ തോ​ൽ​പി​ച്ച് ഈ​ജി​പ്തും ജോ​ർ​ഡ​നെ കീ​ഴ​ട​ക്കി ഫ​ല​സ്തീ​നും ആ​ദ്യ ദി​ന​ത്തി​ൽ ജേ​താ​ക്ക​ളാ​യി.

അ​റ​ബ് വീ​ൽ​ചെ​യ​ർ ബാ​സ്ക​റ്റ്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​​ങ്കെ​ടു​ക്കു​ന്ന ടീ​മു​ക​ൾ

കാ​യി​ക താ​ര​ങ്ങ​ളെ പി​ന്തു​ണ​ക്കു​ന്ന​തി​നും പ്രാ​പ്‌​ത​മാ​ക്കു​ന്ന​തി​നും എ​ല്ലാ ഊ​ർ​ജ​വും ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​മെ​ന്ന് പ​ബ്ലി​ക്ക് സ്‌​പോ​ർ​ട്‌​സ് അ​തോ​റി​റ്റി ആ​ക്ടി​ങ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഫൈ​സ​ൽ അ​ൽ യ​തീം ഉ​ദ്ഘാ​ട​ന സെ​ഷ​നി​ൽ പ​റ​ഞ്ഞു. വൈ​ക​ല്യ​മു​ള്ള​വ​ർ​ക്ക് അ​വ​ർ​ക്ക് പ്രി​യ​പ്പെ​ട്ട ഗെ​യി​മു​ക​ളി​ൽ പ​രി​ശീ​ല​നം ന​ൽ​കും. രാ​ജ്യ​ത്തി​നാ​യി ഭി​ന്ന​ശേ​ഷി​ക്കാ​ർ കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ൾ അ​ഭി​മാ​ന​ക​ര​വും നി​ശ്ച​യ​ദാ​ർ​ഢ്യ​മു​ള്ള യു​വ​ത​യു​ടെ തെ​ളി​വാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നെ​യും മ​ത്സ​ര​ങ്ങ​ളി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​വ​രെ​യും അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു. രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ത്തി​ന്റെ തു​ട​ർ​ച്ച​യാ​യ സ്പോ​ൺ​സ​ർ​ഷി​പ് കാ​യി​ക​രം​ഗ​ത്ത് ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ മി​ക​വി​നും നി​ര​വ​ധി നേ​ട്ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​യി.ചാ​മ്പ്യ​ൻ​ഷി​പ്പി​ന്റെ സ്പോ​ൺ​സ​ർ​ഷി​പ്പി​ന് മ​ന്ത്രി അ​ൽ​മു​തൈ​രി​യോ​ട് ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും ഫൈ​സ​ൽ അ​ൽ യ​തീം പ​റ​ഞ്ഞു. ചാ​മ്പ്യ​ൻ​ഷി​പ് തി​ങ്ക​ളാ​ഴ്ച അ​വ​സാ​നി​ക്കും. 

Tags:    
News Summary - Arab Wheelchair Basketball Championship begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.