കുവൈത്ത് സിറ്റി: വരുന്ന അധ്യയനവർഷത്തേക്കുള്ള അധ്യാപകരുടെ കുറവ് നികത്തുന്നതിനായി വിവിധ വിഷയങ്ങളിൽ വിദേശ അധ്യാപകരെ നിയമിക്കുന്നു.
ഫലസ്തീൻ, ജോർഡൻ പൗരന്മാർക്കാണ് മുൻഗണന. ഈ മാസം അവസാനത്തോടെ ഇന്റർവ്യൂ നടപടികൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. ഇംഗ്ലീഷ്, ഫ്രഞ്ച്, സയൻസ്, ഫിസിക്സ്, ജിയോളജി, ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിലാണ് ഒഴിവ്. പുരുഷ, വനിത അധ്യാപകരെ നിയമിക്കും.
ഭൗതികശാസ്ത്രവും ഗണിതശാസ്ത്രവും മാത്രമാണ് വനിത അധ്യാപകർക്ക് ലഭ്യമായ സ്പെഷലൈസേഷൻ. പരിചയസമ്പത്ത് ആവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.