ആക്ടിങ് പ്രധാനമന്ത്രി ശൈഖ് ഫഹദ് യൂസുഫ് സുഊദ് അസ്സബാഹ് ആന്റിഗ്വ, ബാർബുഡ വിദേശകാര്യ, വ്യാപാര മന്ത്രി എവർലി പോൾ ചെറ്റ് ഗ്രീനുമായി കൂടിക്കാഴ്ചയിൽ
ആന്റിഗ്വ, ബാർബുഡ മന്ത്രി ആക്ടിങ് പ്രധാനമന്ത്രിയുമായി ചർച്ച നടത്തി
കുവൈത്ത് സിറ്റി: കുവൈത്ത് സന്ദർശനത്തിയ ആന്റിഗ്വ, ബാർബുഡ വിദേശകാര്യ, വ്യാപാര മന്ത്രി എവർലി പോൾ ചെറ്റ് ഗ്രീൻ കുവൈത്ത് ആക്ടിങ് പ്രധാനമന്ത്രി ശൈഖ് ഫഹദ് യൂസുഫ് സുഊദ് അസ്സബാഹുമായി കൂടിക്കാഴ്ച നടത്തി. ബയാൻ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും അവ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും ഇരുവരും അവലോകനം ചെയ്തു.പരസ്പര താൽപര്യമുള്ള വിഷയങ്ങളിൽ കാഴ്ചപ്പാടുകളും കൈമാറി. വിദേശകാര്യമന്ത്രി അബ്ദുല്ല അൽ യഹ്യ, ഉന്നത ഉദ്യോഗസഥർ, ആന്റിഗ്വ, ബാർബുഡ പ്രതിനിധി സംഘം എന്നിവരും കൂടികാഴ്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.