അമീരി കാരുണ്യ വ്യവസ്ഥകൾ തീരുമാനിക്കാനുള്ള സമിതി അധ്യക്ഷൻ അറ്റോണി ജനറൽ മുഹമ്മദ് അൽ ദുെഎജി
അമീരി കാരുണ്യം: വ്യവസ്ഥകൾ തീരുമാനിക്കാൻ സമിതി
കുവൈത്ത് സിറ്റി: 2022ലെ അമീരി കാരുണ്യഭാഗമായി ഇളവുനൽകുന്ന തടവുകാരുടെ പട്ടിക തയാറാക്കുന്നതിനുള്ള വ്യവസ്ഥകൾ തീരുമാനിക്കാൻ സമിതി രൂപവത്കരിച്ചു.
ആഭ്യന്തരമന്ത്രാലയം, നീതിന്യായ മന്ത്രാലയം, അമീരി ദീവാനി എന്നിവയിലെ പ്രതിനിധികളടങ്ങിയ പ്രത്യേക സമിതിയാണ് ഇളവിന് അർഹരായ തടവുകാരുടെ പട്ടികക്ക് അന്തിമ രൂപംനൽകുക. അറ്റോണി ജനറൽ മുഹമ്മദ് അൽ ദുെഎജിയാണ് സമിതിയുടെ അധ്യക്ഷൻ.
അമീരി ദിവാൻ പ്രതിനിധി ഡോ. മനായിർ അൽ അർജാൻ, പ്രോസിക്യൂഷൻ മേധാവി മിഷ്അൽ അൽ ഗന്നം, ഉപമേധാവി ദാരി അൽ മുജിൽ, ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി തലാൽ അൽ മഅറഫി, വധശിക്ഷ വകുപ്പ് പ്രതിനിധി ബ്രിഗേഡിയർ നാസർ അൽ യഹ്യ, ആഭ്യന്തര മന്ത്രാലയത്തിലെ മനുഷ്യാവകാശ, നിയമകാര്യ കേണൽ ഹമൂദ് അൽ ഹമീദി, കേണൽ ഖാലിദ് അൽ ദൈഹാനി എന്നിവരാണ് സമിതിയിലുള്ളത്. അടുത്ത ദിവസങ്ങളിൽ സമിതി യോഗംചേർന്ന് വ്യവസ്ഥകൾ തീരുമാനിക്കും.
തടവുകാലത്തെ നല്ലനടപ്പ് ഉൾപ്പെടെ കാര്യങ്ങൾ പരിഗണിച്ചാണ് അമീരി കാരുണ്യത്തിൽ ഉൾപ്പെടുത്തേണ്ട തടവുകാരുടെ പട്ടിക തയാറാക്കുക. കഴിഞ്ഞ വർഷം അമീരി കാരുണ്യപ്രകാരം 459 തടവുകാർക്ക് മോചനം ലഭിച്ചു.
നിരവധി പേർക്ക് ശിക്ഷയിളവും നൽകി. തടവുകാലം കുറച്ചുകൊടുക്കുകയോ പിഴ ഇളവ് നൽകുകയോ ആണ് ശിക്ഷയിളവിെൻറ ഭാഗമായി ചെയ്തത്. ദേശസുരക്ഷ, പൊതുമുതൽ ദുർവ്യയം ചെയ്യൽ, കള്ളപ്പണ ഇടപാട് എന്നിവയുമായി ബന്ധപ്പെട്ടവരെ അമീരി കാരുണ്യത്തിന് പരിഗണിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.