അലുംനി അസോസിയേഷൻ ഓഫ് എൻജിനീയറിങ് കോളജസ് ഇൻ കേരള സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റിൽ വിജയികളായ എ.ഇ.സി.കെ ടീം ട്രോഫിയുമായി

അലുംനി അസോ. ഓഫ് എൻജിനീയറിങ് കോളജസ് ബാഡ്മിന്റൺ ടൂർണമെന്റ്

കുവൈത്ത് സിറ്റി: അലുംനി അസോസിയേഷൻ ഓഫ് എൻജിനീയറിങ് കോളജസ് ഇൻ കേരള (എ.ഇ.സി.കെ) ആറാമത് ബാഡ്മിന്റൻ ടൂർണമെന്റ് 'സ്മാഷ്-22' നടത്തി. കുവൈത്ത് എൻജിനീയേഴ്സ് ഫോറം കൺവീനർ ശ്യാം മോഹൻ, മുൻ കൺവീനർ അബ്ദുൽ സഗീർ, നിയുക്ത കൺവീനറായ അഫ്സൽ അലി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. മെൻസ് അഡ്വാൻസ്ഡ് ഡബിൾ‍സ്‌, മെൻസ് ഇന്റർമീഡിയറ്റ് ഡബിൾ‍സ്‌, വിമൻസ് ഡബിൾ‍സ്‌, മിക്സഡ് ഡബിൾ‍സ്‌, അണ്ടർ ഫിഫ്റ്റീൻ, ഫോർട്ടി പ്ലസ് വിഭാഗങ്ങളിലായി കെ.ഇ.എഫിലെ എട്ട് അലുംനി ടീമുകൾ മത്സരിച്ചു.

എ.ഇ.സി.കെ ഒന്നാം സ്ഥാനവും കെ.ഇ.എ രണ്ടാം സ്ഥാനവും എം.എ കോളജ് ഓഫ് എൻജിനീയറിങ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അഡ്വാൻസ്ഡ് വിഭാഗത്തിൽ സഞ്ജു മാത്യു, ജിതിൻ ജയരാജ് ടീം, ഇന്റർമീഡിയറ്റ് വിഭാഗത്തിൽ അജിൻ മാമൻ, വിഷ്ണു ചന്ദ്രൻ, വനിത വിഭാഗത്തിൽ ട്രെസാ മേരി, അഞ്ജലി മേരി ടീം, മിക്സഡിൽ നിതിൻ മാത്യു, സിബി എഫ്റം, ഫോർട്ടി പ്ലസിൽ ജോർജ് വർഗീസ്, ജെഷ് ജോസഫ്, അണ്ടർ ഫിഫ്റ്റീൻ വിഭാഗത്തിൽ റിഷഭ് കിച്ചു, സിദ്ധാർഥ് ശ്രീജിത്ത് എന്നിവർ വിജയികളായി.

സഞ്ജു മാത്യു, അഞ്ജലി മേരി, ഈതൻ സന്ജയ്, റിഷബ് കിച്ചു, ഇഷ ഷബീർ, ജോർജ് വർഗീസ് എന്നിവർ അവരവരുടെ വിഭാഗങ്ങളിൽ മികച്ച കളിക്കാരായി. മത്സരങ്ങൾ അസോസിയേഷൻ പ്രസിഡന്റ് ഹനാൻ ഷാൻ, സ്മാഷ് കൺവീനർ ഡോ. ഫിബിഷ നിദാൽ, സെക്രട്ടറി ഷാനി ഷെരീഫ്, സ്പോർട്സ് സെക്രട്ടറി നിദാൽ റഫീഖ്, ഓർഗനൈസേഷൻ ഹെഡ് ഷബീറലി, അഡ്വൈസർ സഞ്ജയ് ചെറിയാൻ എന്നിവരുടെ നേതൃത്വത്തിൽ നിയന്ത്രിച്ചു.ഇതോനുബന്ധിച്ച് നടത്തിയ ഫോട്ടോഗ്രഫി മത്സരത്തിൽ എൻ.ഐ.ടിയുടെ റഹീൽ ബാസിം ഒന്നാംസ്ഥാനവും എൻ.എസ്.എസിന്റെ വിജു സെബാസ്റ്റ്യൻ രണ്ടാം സ്ഥാനവും ജസ്റ്റിൻ ജേക്കബ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

News Summary - alumni association of engineering college badminton tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.