അൽ റുമ്മാൻ റെസ്റ്റാറന്റ് പ്രതിനിധികൾ സഹായം കൈമാറുന്നു
Posted On
date_range Updated On
date_range അൽ റുമ്മാൻ റെസ്റ്റാറന്റ് വിളമ്പി, വയനാടിന് വേണ്ടി
കുവൈത്ത് സിറ്റി: വയനാട്ടിലെ ദുരന്തബാധിതർക്ക് സഹായവുമായി സാൽമിയയിലെ അൽ റുമ്മാൻ റെസ്റ്റാറന്റ്. ഞായറാഴ്ച നടത്തിയ ഫുഡ് ചലഞ്ച് വഴി കിട്ടിയ മുഴുവൻ വരുമാനവും അൽ റുമ്മാൻ വയനാട്ടിലെ സഹോദരങ്ങൾക്കായി നൽകി. കെ.ഐ.ജി കനിവിന്റെ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്കാണ് തുക കൈമാറിയത്.
കെ.ഐ.ജി സാൽമിയ ഏരിയ ആക്ടിങ് പ്രസിഡന്റ് അമീർ കാരണത്ത്, അൽ റുമ്മാൻ റെസ്റ്റാറന്റ് പ്രതിനിധികളായ ലത്തീഫ്, അമീർ പനമരം, മഹേഷ് എന്നിവരിൽനിന്ന് സഹായനിധി സ്വീകരിച്ചു. സാൽമിയ യൂനിറ്റ് കൺവീനർ ആസിഫ് പാലക്കൽ, നാസർ മടപ്പള്ളി എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.