അൽമദ്റസത്തുൽ ഇസ്ലാമിയ സാൽമിയ ‘ഫിയസ്റ്റ- 2025’ മഹ്മൂദ് ഹൈദർ ആൻഡ് സൺസ് ചാരിറ്റബിൾ അസോസിയേഷൻ
ജനറൽ മാനേജർ മുഹമ്മദ് മിസ്അൽ സൽമാൻ അൽഹിന്താൽ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: അൽ മദ്റസത്തുൽ ഇസ്ലാമിയ സാൽമിയ ‘ഫിയസ്റ്റ -2025’ റിഗ്ഗായി ഔഖാഫ് ഓഡിറ്റോറിയത്തിൽ കെ.ഐ.ജി കേന്ദ്ര പ്രസിഡന്റ് പി.ടി. ശരീഫ് ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് ഷംനാദ് ഷാഹുൽ ഹമീദ് അധ്യക്ഷതവഹിച്ചു. അൻവർ സഈദ് മുഖ്യപ്രഭാഷണം നടത്തി. മഹ്മൂദ് ഹൈദർ ആൻഡ് സൺസ് ചാരിറ്റബിൾ അസോസിയേഷൻ ജനറൽ മാനേജർ മുഹമ്മദ് മിസ്അൽ സൽമാൻ അൽഹിന്താൽ മുഖ്യാതിഥിയായി പങ്കെടുത്തു.
മാംഗോ ഹൈപ്പർ മാനേജിങ് ഡയറക്ടർ റഫീഖ് അഹ്മദ്, കെ.ഐ.ജി സാൽമിയ ഏരിയ പ്രസിഡന്റും മദ്റസ അഡ്മിനുമായ റിഷ്ദിൻ അമീർ, കെ.ഐ.ജി സെക്രട്ടറി സാബിക് യൂസുഫ്, ഐവ കേന്ദ്ര വൈസ് പ്രസിഡന്റ് വർദ അൻവർ, ഐവ കേന്ദ്ര സെക്രട്ടറി നജ്മ ശരീഫ്, സാൽമിയ ഏരിയ സെക്രട്ടറി നിസാർ കെ റഷീദ്, മംഗോ ഹൈപ്പർ ജനറൽ മാനേജർ അനസ് അബൂബക്കർ, ഏരിയ ട്രഷറർ താജുദ്ദീൻ, ഐവ ഏരിയ പ്രസിഡന്റ് ജസീറ ബാനു, അബ്ദുറഹ്മാൻ, വി.എം.ഇസ്മായിൽ എന്നിവർ സന്നിഹിതരായിരുന്നു.
ഖത്മുൽ ഖുർആൻ പൂർത്തീകരിച്ച വിദ്യാർഥികൾക്കുള്ള സമ്മാനദാനം, വിദ്യാർഥികളുടെ കലാപരിപാടികൾ എന്നിവയും പി.ടി.എ കമ്മിറ്റിയുടെ വാർഷിക ജനറൽ ബോഡി യോഗവും നടന്നു. പി.ടി.എ ജനറൽ സെക്രട്ടറി അബ്ദുൽ റഷീദ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ അബ്ദുൽ അസീസ് മാട്ടുവയിൽ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
മദ്റസ പ്രിൻസിപ്പൽ മുഹമ്മദ് ഷിബിലി സ്വാഗതവും കെ.ഐ.ജി വിദ്യാഭ്യാസ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ താജുദ്ദീൻ മദീനി സമാപനവും പ്രാർഥനയും നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.