അജ്പാക്-കെ.എസ്.എ.സി വോളി ജേതാക്കളായ ബൂബിയാൻ സ്ട്രൈക്കേഴ്സ്
കുവൈത്ത് സിറ്റി: ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷനും (അജ്പാക്) കേരള സ്പോർട്സ് ആൻഡ് ആർട്സ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച വോളിബാൾ ടൂർണമെന്റിൽ ബൂബിയാൻ സ്ട്രൈക്കേഴ്സ് ജേതാക്കൾ. എം.കെ.വി.എസ്. മഹ്ബുള്ള രണ്ടാമതെത്തി. ഇന്ത്യ, നേപ്പാൾ, ശ്രീലങ്ക രാജ്യങ്ങളിൽ നിന്നുള്ളവർ അണിനിരന്ന എട്ടു ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു.
എം.കെ.വി.എസ് മഹബുള്ളയുടെ ജെയിൻ ടൂർണമെന്റിലെ നല്ല കളിക്കാരനായും ബൂബിയാൻ സ്ട്രൈക്കേഴ്സിന്റെ ശൈഖ് ഏറ്റവും നല്ല അറ്റാക്കറായും റോബിൻ ഏറ്റവും നല്ല സെറ്ററായും എം.കെ.വി.എസിന്റെ കാർത്തിക് മികച്ച ലിബറോ ആയും തിരഞ്ഞെടുക്കപ്പെട്ടു. ഹുസൈൻ അൽ റുഷൈദ്, ഡോ. അമീർ അഹമ്മദ്, ഷിബു പോൾ, ബിജു ജോർജ്, സുജേഷ് ചന്ദ്രൻ എന്നിവർ ട്രോഫിയും കാഷ് പ്രൈസും വിതരണം ചെയ്തു.
രാജീവ് നടുവിലെമുറി, ബാബു പനമ്പള്ളി, ബിനോയ് ചന്ദ്രൻ, കുര്യൻ തോമസ്, ടൂർണമെന്റ് കമ്മിറ്റി ജനറൽ കൺവീനർ അനിൽ വള്ളികുന്നം, മാത്യു ചെന്നിത്തല, സിറിൽ ജോൺ അലക്സ് ചമ്പക്കുളം, രാഹുൽ ദേവ്, ബിജി പള്ളിക്കൽ, ബാബു തലവടി, ജി.എസ്. പിള്ള, ലിബു പായിപ്പാടൻ, ഹരി പത്തിയൂർ, സുമേഷ് കൃഷ്ണൻ, ശശി വലിയകുളങ്ങര, സാം ആന്റണി, അജി ഈപ്പൻ, ജോൺ തോമസ് കൊല്ലകടവ്, മനു പത്തിച്ചിറ, ഷിജോ തോമസ്, പ്രദീപ് ജോസഫ്, വിനോദ് ജോസ്, ആൽബിൻ ജോസഫ്, ജോസഫ് ചാക്കോ, തോമസ് മാത്യു, വിജി ഫിലിപ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.