കുവൈത്ത് സിറ്റി: സബാഹ് അൽ അഹ്മദ് സിറ്റിയിൽ എയർ ആംബുലൻസ് ഇറക്കാൻ സൗകര്യമുണ്ടാക്കുമെന്ന് ആരോഗ്യമന്ത്രി ഡോ. ബാസിൽ അസ്സബാഹ്. അപകടം സംഭവിച്ച് അഞ്ചുമുതൽ ഏഴ് മിനിറ്റിനുള്ളിൽ ആശുപത്രികളിൽ എത്തിക്കാൻ എയർ ആംബുലൻസിന് കഴിയുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
2015ൽ പരിക്കേറ്റ 400 പേരെയും 2016ൽ 1002 പേരെയും 2017ൽ 950 പേരെയും എയർ ആംബുലൻസിലൂടെ ആശുപത്രിയിലെത്തിക്കാൻ സാധിച്ചതായി ആരോഗ്യമന്ത്രി വ്യക്തമാക്കി. അടിയന്തര സാഹചര്യത്തിൽ ഉപയോഗപ്പെടുത്താനാണ് മൂന്നുവർഷം മുമ്പ് രാജ്യത്ത് എയർ ആംബുലൻസ് സംവിധാനം ഏർപ്പെടുത്തിയത്.
അടിയന്തര സാഹചര്യത്തിൽ ഇവിടെനിന്ന് ഹെലികോപ്ടറുകൾ പറന്നെത്തി അപകടത്തിൽപെട്ടവരെ ആശുപത്രിയിലെത്തിക്കും. അതീവ സുരക്ഷാ സംവിധാനങ്ങളും ആധുനിക സൗകര്യങ്ങളുമുള്ളതാണ് ഹെലികോപ്ടർ ആംബുലൻസുകൾ. ആരോഗ്യ മന്ത്രാലയത്തിെൻറ കീഴിലുള്ള ഹെലികോപ്ടർ ആംബുലൻസുകൾ നിരവധി പേരുടെ ജീവൻ രക്ഷിക്കുന്നതിന് സഹായകമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.