കുവൈത്ത് സിറ്റി: അഹ്മദാബാദിൽ വിമാനം തകർന്നുണ്ടായ ദുരന്തത്തിൽ ഇന്ത്യയോട് അനുശോചനവും ഐക്യദാർഢ്യവും പ്രകടിപ്പിച്ച് കുവൈത്ത്. 242 യാത്രക്കാരുമായി പറന്ന എയർ ഇന്ത്യ വിമാനം തകർന്നുവീണ അപകടം വേദനാജനകമാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും ഇന്ത്യൻ സർക്കാറിനും ജനങ്ങൾക്കും മന്ത്രാലയം ആത്മാർഥമായ അനുശോചനം അറിയിച്ചു. അപകടത്തിൽ അനുശോചിച്ച് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമുവിന് സന്ദേശം അയച്ചു. കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് എന്നിവരും സമാന സന്ദേശം അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.