Representational Image
Posted On
date_range Updated On
date_range വിധി നടപ്പാക്കാന്‍ വിസമ്മതിച്ച ഉദ്യോഗസ്ഥനെതിരെ നടപടി
കുവൈത്ത് സിറ്റി: ജുഡീഷ്യൽ വിധി നടപ്പാക്കാന്‍ വിസമ്മതിച്ച ഉദ്യോഗസ്ഥനെതിരെ നടപടിയുമായി കോടതി. ഔഖാഫ് സെക്രട്ടറി ജനറലിനെ ജോലിയില്‍നിന്ന് പിരിച്ചുവിടാനും മൂവായിരം ദീനാര്‍ പിഴ ചുമത്താനുമാണ് ഉത്തരവിട്ടത്. ജഡ്ജി അബ്ദുൽ റഹ്മാൻ അൽ ഹുറൈജി അധ്യക്ഷനായ കോടതിയുടേയാണ് വിധി. നേരത്തെ സ്വദേശി പൗരന് അനുകൂലമായി പത്ത് ലക്ഷം ദീനാര്‍ നല്കാന് കോടതി വിധിച്ചിരുന്നു. എന്നാല്‍, വിധി നടപ്പിലാക്കാത്ത സാഹചര്യത്തിലാണ് കോടതി വീണ്ടും ഇടപെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.