പ്രതീകാത്മക ചിത്രം
കുവൈത്ത് സിറ്റി: വഫ്ര ഫാം റോഡിൽ കാറും ട്രക്കും കൂട്ടിയിടിച്ചു. സംഭവം അറിഞ്ഞ ഉടൻ ലഫ്റ്റനൻറ് കേണൽ ഖാലിദ് സാദ് അൽ അജ്മിയുടെ നേതൃത്വത്തിൽ വഫ്ര ഫയർ സ്റ്റേഷനിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽപ്പെട്ട വാഹനങ്ങളിലെ ഡ്രൈവർമാരെ അവർ വിജയകരമായി രക്ഷപ്പെടുത്തി. മറ്റു വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അപകടത്തിൽപെട്ട വാഹനങ്ങൾ റോഡിൽ നിന്ന് നീക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.