റോഡിൽ വാഹനങ്ങൾ നിയന്ത്രിക്കുന്ന ട്രാഫിക് പൊലീസ്
കുവൈത്ത് സിറ്റി: പുതിയ അധ്യയന വർഷാരംഭ ദിനത്തിൽ ഗതാഗത തിരക്ക് നിയന്ത്രിക്കാൻ രംഗത്തിറങ്ങി ട്രാഫിക് പൊലീസ്. തിരക്കേറിയ പൊതു റോഡുകൾ, സ്കൂളുകൾക്ക് ചുറ്റുമുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ട്രാഫിക് പൊലീസ് സാന്നിധ്യം ഉണ്ടായിരുന്നു. തിരക്കുകൾ ഒഴിവാക്കി വാഹനങ്ങളുടെ സുഗമമായ ഗതാഗതം സംഘം ഉറപ്പുവരുത്തി. വിദ്യാർഥികളുടെയും പൊതുജനങ്ങളുടെയും സുരക്ഷയും ഉറപ്പാക്കിയായിരുന്നു പ്രവർത്തനം.
രാജ്യത്തുടനീളം, പ്രത്യേകിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം സുരക്ഷാ ഏജൻസികൾ ഫീൽഡ് പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. രാവിലെ മുതൽ ഉദ്യോഗസ്ഥർ വിദ്യാർഥികൾക്ക് സ്കൂളിലേക്കുള്ള സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കുന്നതിന് പ്രധാന റോഡുകളിലും കവലകളിലും സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.