കുവൈത്ത് സിറ്റി: കോവിഡ് മൂലം കുവൈത്തിൽ കഴിഞ്ഞ ദിവസം മരിച്ച മഞ്ചേശ്വരം സ്വദേശി അബൂബക്കർ ഷിറിയയുടെയും പാലക്കാട് കൊല്ലേങ്കാട് സ്വദേശി വിജയഗോപാലിെൻറയും മൃതദേഹം കോവിഡ് പ്രോേട്ടാകോൾ അനുസരിച്ച് കുവൈത്തിൽ സംസ്കരിച്ചു. അബൂബക്കറിെൻറ മയ്യിത്ത് കോവിഡ് പ്രോട്ടോകോൾ പ്രകാരം സുലൈബികാത്തിൽ ഖബറടക്കി. കെ.എം.സി.സി സംസ്ഥാന കമ്മിറ്റി പേപ്പർ ജോലികൾക്കും മരണാനന്തര ചടങ്ങുകൾക്കും നേതൃത്വം നൽകി.
സംസ്ഥാന പ്രസിഡൻറ് ഷറഫുദ്ദീൻ കണ്ണേത്ത് മയ്യിത്ത് നമസ്കാരത്തിന് നേതൃത്വം നൽകി. സംസ്ഥാന ഭാരവാഹികളായ എം.കെ. അബ്ദുൽ റസാഖ് പേരാമ്പ്ര, ഹാരിസ് വള്ളിയോത്ത്, റസാഖ് അയ്യൂർ, പെരിന്തൽമണ്ണ മണ്ഡലം പ്രസിഡൻറ് ആബിദ് തങ്ങൾ, സലിം പൊസോട്ട് എന്നിവർ പങ്കെടുത്തു. പാലക്കാട് കൊല്ലങ്കോട് ‘ശ്രീജ’യിൽ വിജയഗോപാലിെൻറ സംസ്കാരച്ചടങ്ങ് കുവൈത്ത് കെ.എം.സി.സി ഹെല്പ് ഡെസ്ക് വിങ് ഭാരവാഹികളുടെ നേതൃത്വത്തിൽ നടന്നതായും കുവൈത്ത് കെ.എം.സി.സി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.