ആം ആദ്മി സ്ഥാപകദിനത്തിൽ ആപ്കാ കുവൈത്ത് കൺവീനർ വിജയൻ ഇന്നാസിയ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ആം ആദ്മി പ്രവാസി കൾചറൽ അസോസിയേഷൻ കുവൈത്തിന്റെ (ആപ്കാ) ആഭിമുഖ്യത്തിൽ ആം ആദ്മി പാർട്ടി സ്ഥാപകദിനവും ഇന്ത്യൻ ഭരണഘടനദിനവും ആചരിച്ചു. അബ്ബാസിയ പോപ്പിൻസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കൺവീനർ വിജയൻ ഇന്നാസിയ അധ്യക്ഷത വഹിച്ചു. സാജു സ്റ്റീഫൻ ആമുഖപ്രഭാഷണം നടത്തി.
അനിൽ ആനാട് മുഖ്യസന്ദേശം നൽകി. ജനറൽ സെക്രട്ടറി എൽദോ എബ്രഹാം വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സംഘടനയിലേക്ക് പുതുതായി വന്ന അംഗങ്ങൾക്ക് പ്രകാശ് ചിറ്റേഴത്ത്, ലിൻസ് തോമസ്, സബീബ് മൊയ്തീൻ, ബിനു ഏലിയാസ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ബെന്നി ജോസഫിന്റെ നേതൃത്വത്തിൽ ഗാനസന്ധ്യ അരങ്ങേറി. മുബാറക് കാമ്പ്രത്ത് സ്വാഗതവും ട്രഷറർ ഷിബു ജോൺ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.