Posted On
date_range Updated On
date_range ഹവല്ലിയിൽ അപ്പാർട്ട്മെന്റിൽ തീപിടിച്ചു; രണ്ടുപേർക്ക് പരിക്ക്
കുവൈത്ത് സിറ്റി: ഹവല്ലിയിൽ കെട്ടിടത്തിലെ അപ്പാർട്ട്മെന്റിൽ തീപിടിച്ചു. സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഉടൻ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ തീ കെടുത്താനുള്ള നടപടികൾ ആരംഭിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. വൈകാതെ തീ നിയന്ത്രണ വിധേയമാക്കിയതായി ജനറൽ ഫയർഫോഴ്സ് അറിയിച്ചു.
രാജ്യത്ത് താപനിലയിൽ കുറവ് വന്നിട്ടുണ്ടെങ്കിലും തീപിടിത്ത കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കെട്ടിടങ്ങളിലും അപ്പാർട്ട്മെന്റുകളിലുമാണ് കേസുകൾ. കഴിഞ്ഞ ദിവസം ഷുവൈക്കിൽ ഷോപ്പുകൾക്ക് തീ പിടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.