Posted On
date_range Updated On
date_range കുവൈത്ത് വിമാനത്താവളത്തിൽ ഈ വർഷം എത്തിയത് 82 ലക്ഷം പേർ
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി ഈ വർഷം യാത്ര ചെയ്തത് 82 ലക്ഷം പേർ. ജനുവരി മുതൽ സെപ്റ്റംബർ 28 വരെയുള്ള കണക്കാണിത്.പുറപ്പെടുന്ന യാത്രക്കാരുടെ എണ്ണം ഏകദേശം 43 ലക്ഷവും യാത്രക്കാരുടെ എണ്ണം 38 ലക്ഷമായും കണക്കാക്കുന്നു. ഈ കാലയളവിൽ 68,621 വിമാനങ്ങൾ പറന്നുയർന്നു. ഇസ്തംബൂൾ, കൈറോ, ദുബൈ, ദോഹ എന്നിവിടങ്ങളിലേക്കാണ് ജൂൺ മുതൽ ആഗസ്റ്റ് 31 വരെ കൂടുതൽ യാത്രക്കാർ സഞ്ചരിച്ചത്.
ഇസ്തംബൂളിലേക്ക് ഈ കാലയളവിൽ 2,433 വിമാന സർവിസ് നടന്നു. 3,88,155 പേർ സഞ്ചരിച്ചു. ദുബൈയിലേക്ക് 1,921 വിമാസ സർവിസുകളിലായി 3,03,300 പേർ യാത്ര ചെയ്തു. ദോഹയിലേക്ക് സഞ്ചരിച്ചത് 1,95,635 പേരാണ്. 1,314 സർവിസുകൾ ദോഹയിലേക്ക് നടത്തി. ജിദ്ദയിലേക്കും ഈ കാലയളവിൽ കൂടുതൽ യാത്രക്കാരുണ്ടായി. 1,314 സർവിസുകളിലായി 1,38,327 പേർ ജിദ്ദയിലേക്ക് സഞ്ചരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.