കുവൈത്തിൽ ഒറ്റദിവസം 75 കോവിഡ്​ സ്ഥിരീകരണം

കുവൈത്ത്​ സിറ്റി: കുവൈത്തിൽ വെള്ളിയാഴ്​ച 42 ഇന്ത്യക്കാർ ഉൾപ്പെടെ 75 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. രോഗികളു​ടെ എണ്ണത്തിൽ ഒരുദിവസം ഇത്രയധികം വർധനവുണ്ടാവുന്നത്​ ആദ്യമായാണ്​. ഇതോടെ ആകെ വൈറസ്​ ബാധിതരുടെ എണ്ണം 417 ആയി. വെള്ളിയാഴ്​ചത്തെ ഒന്ന്​ അടക്കം 82 പേർ രോഗമുക്​തരായി. ബാക്കി 335 പേരാണ്​ ചികിത്സയിലുള്ളത്​. 16 പേർ തീവ്രപരിചരണ വിഭാഗത്തിലുണ്ട്​.

പുതിയ ​രോഗബാധിതരിൽ 26 ഇന്ത്യക്കാർ നേരത്തെ വൈറസ്​ സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയവരാണ്​. അഞ്ച്​ കുവൈത്തികൾ ബ്രിട്ടനിൽനിന്നും ഒരു കുവൈത്തി ഇറാനിൽനിന്നും വന്നതാണ്​. സ്വന്തം നാട്ടിൽനിന്ന്​ വന്ന ഇറാഖ്​ പൗരനും കോവിഡ്​ സ്ഥിരീകരിച്ചു. മൂന്ന്​ കുവൈത്തികൾ ബ്രിട്ടനിൽനിന്ന്​ വന്നവരുമായി സമ്പർക്കം പുലർത്തിയവരാണ്​.

ഒരു കുവൈത്തി, മൂന്ന്​ ബംഗ്ലാദേശ്​ പൗരന്മാർ, മൂന്ന്​ ഇൗജിപ്​തുകാർ എന്നിവർ നേരത്തെ കോവിഡ്​ സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിവരാണ്​. 16 ഇന്ത്യക്കാർ, രണ്ട്​ കുവൈത്തികൾ, ഏഴ്​ ബംഗ്ലാദേശികൾ, അഞ്ച്​ ഇൗജിപ്​തുകാർ, ഒരു ഫിലിപ്പീൻസ്​ പൗരൻ, ഒരു നേപ്പാൾ പൗരൻ എന്നിവർക്ക്​ രോഗം വന്ന വഴി കണ്ടെത്തിയിട്ടില്ല.

Tags:    
News Summary - 75 new covid 19 cases in kuwait one day -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.