Posted On
date_range Updated On
date_range കുവൈത്തിൽ 646 പേർക്ക് കൂടി കോവിഡ്; 673 പേർക്ക് രോഗമുക്തി
കുവൈത്ത് സിറ്റി: കുവൈത്തിൽ 646 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 84224 പേർക്കാണ് വൈറസ് ബാധിച്ചത്. ശനിയാഴ്ച 673 പേർ ഉൾപ്പെടെ 75,993 പേർ രോഗമുക്തി നേടി. മൂന്നുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 528 ആയി. ബാക്കി 7703 പേരാണ് ചികിത്സയിലുള്ളത്. 92 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 3718 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. അഹ്മദി ഹെൽത് ഡിസ്ട്രിക്ടിൽ 175 പേർ, ജഹ്റ ഹെൽത് ഡിസ്ട്രിക്ടിൽ 126 പേർ, ഫർവാനിയ ഹെൽത് ഡിസ്ട്രിക്ടിൽ 123 പേർ, ഹവല്ലി ഹെൽത് ഡിസ്ട്രിക്ടിൽ 117 പേർ, കാപിറ്റൽ ഹെൽത് ഡിസ്ട്രിക്ടിൽ 105 പേർ എന്നിങ്ങനെയാണ് പുതുതായി കോവിഡ് ബാധിതരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.