അ​ന​ധി​കൃ​ത​മാ​യി ജോ​ലി ചെ​യ്ത 62 ശ്രീ​ല​ങ്ക​ക്കാ​രെ തി​രി​ച്ച​യ​ച്ചു

കു​വൈ​ത്ത് സി​റ്റി: വി​സ​യി​ല്ലാ​തെ രാ​ജ്യ​ത്ത് അ​ന​ധി​കൃ​ത​മാ​യി ത​ങ്ങി​യ 62 ശ്രീ​ല​ങ്ക​ൻ പൗ​ര​ന്മാ​രെ കു​വൈ​ത്തി​ലെ ശ്രീ​ല​ങ്ക​ൻ എം​ബ​സി താ​ൽ​ക്കാ​ലി​ക പാ​സ്‌​പോ​ർ​ട്ടി​ൽ രാ​ജ്യ​ത്തേ​ക്ക് തി​രി​ച്ച​യ​ച്ചു. ഇ​വ​രി​ൽ 59 പേ​ർ വീ​ട്ടു​ജോ​ലി​ക്കാ​രാ​യ സ്ത്രീ​ക​ളും മൂ​ന്നു പേ​ർ പു​രു​ഷ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളു​മാ​ണ്.

ഗാ​ർ​ഹി​ക സേ​വ​ന​ത്തി​നാ​യി ക​രാ​റെ​ടു​ത്ത വീ​ടു​ക​ളി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങി താ​ൽ​ക്കാ​ലി​ക അ​ഭ​യ​കേ​ന്ദ്ര​ങ്ങ​ളി​ൽ താ​മ​സി​ച്ച് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രാ​യി​രു​ന്നു ഇ​വ​രെ​ന്ന് കു​വൈ​ത്തി​ലെ ശ്രീ​ല​ങ്ക​ൻ എം​ബ​സി വ​ക്താ​വ് പ​റ​ഞ്ഞു. നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ താ​ൽ​പ​ര്യം കാ​ണി​ച്ച് ഇ​വ​ർ കു​വൈ​ത്തി​ലെ ശ്രീ​ല​ങ്ക​ൻ എം​ബ​സി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു.

ര​ണ്ടാ​യി​ര​ത്തി​ല​ധി​കം ശ്രീ​ല​ങ്ക​ൻ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നാ​യി കു​വൈ​ത്തി​ലെ ശ്രീ​ല​ങ്ക​ൻ എം​ബ​സി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും വ​ക്താ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​ത്ത​ര​ക്കാ​രെ കു​വൈ​ത്തി​ലെ ശ്രീ​ല​ങ്ക​ൻ എം​ബ​സി, പൊ​ലീ​സ്, ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്റ്, കോ​ട​തി​ക​ൾ എ​ന്നി​വ​യു​ടെ ന​ട​പ​ടി​ക​ൾ​ക്കു ശേ​ഷ​മാ​ണ് താ​ൽ​ക്കാ​ലി​ക പാ​സ്‌​പോ​ർ​ട്ട് ത​യാ​റാ​ക്കി രാ​ജ്യ​ത്തേ​ക്ക് തി​രി​ച്ച​യ​ക്കു​ന്ന​ത്.  

Tags:    
News Summary - 62 Sri Lankans who worked illegally were returned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.