Posted On
date_range Updated On
date_range കുവൈത്തിൽ 613 പേർക്ക് കൂടി കോവിഡ്; 477 പേർക്ക് രോഗമുക്തി
കുവൈത്ത് സിറ്റി: കുവൈത്തിൽ 613 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 81573 പേർക്കാണ് വൈറസ് ബാധിച്ചത്. ചൊവ്വാഴ്ച 477 പേർ ഉൾപ്പെടെ 73,402 പേർ രോഗമുക്തി നേടി. ഒരാൾ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 519 ആയി. ബാക്കി 7652 പേരാണ് ചികിത്സയിലുള്ളത്. 95 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 4426 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്.
അഹ്മദി ഹെൽത് ഡിസ്ട്രിക്ടിൽ 162 പേർ, ഹവല്ലി ഹെൽത് ഡിസ്ട്രിക്ടിൽ 135 പേർ, ജഹ്റ ഹെൽത് ഡിസ്ട്രിക്ടിൽ 130 പേർ, ഫർവാനിയ ഹെൽത് ഡിസ്ട്രിക്ടിൽ 104 പേർ, കാപിറ്റൽ ഹെൽത് ഡിസ്ട്രിക്ടിൽ 82 പേർ എന്നിങ്ങനെയാണ് പുതുതായി കോവിഡ് ബാധിതരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.