Posted On
date_range Updated On
date_range കുവൈത്തിൽ 571 പേർക്ക് കൂടി കോവിഡ്; 537 പേർക്ക് രോഗമുക്തി
കുവൈത്ത് സിറ്റി: കുവൈത്തിൽ 571 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 80528 പേർക്കാണ് വൈറസ് ബാധിച്ചത്. ഞായറാഴ്ച 537 പേർ ഉൾപ്പെടെ 72,307 പേർ രോഗമുക്തി നേടി. രണ്ടുപേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 515 ആയി. ബാക്കി 7706 പേരാണ് ചികിത്സയിലുള്ളത്. 97 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 2443 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. അഹ്മദി ഗവർണറേറ്റിൽ 162 പേർ, ഹവല്ലി ഗവർണറേറ്റിൽ 126 പേർ, ഫർവാനിയ ഗവർണറേറ്റിൽ 113 പേർ, കാപിറ്റൽ ഗവർണറേറ്റിൽ 105 പേർ, ജഹ്റ ഗവർണറേറ്റിൽ 65 പേർ എന്നിങ്ങനെയാണ് പുതുതായി കോവിഡ് ബാധിതരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.