Posted On
date_range Updated On
date_range പെരുന്നാള്‍ നമസ്കാരത്തിന് 54 സ്ഥലങ്ങൾ
കുവൈത്ത് സിറ്റി: രാജ്യത്ത് ബലി പെരുന്നാള്‍ നമസ്കാരത്തിനായി 54 സ്ഥലങ്ങൾ അനുവദിച്ചതായി ഔഖാഫ് മന്ത്രാലയം അറിയിച്ചു. ആറ് ഗവർണറേറ്റുകളിലെ യൂത്ത് സെന്ററുകൾ, സ്പോർട്സ് ഗ്രൗണ്ടുകൾ എന്നിവിടങ്ങളിലും തിരഞ്ഞെടുക്കപ്പെട്ട ജുമുഅ നടക്കുന്ന പള്ളികളിലും ഈദ് നമസ്കാരങ്ങൾ നടക്കും. ക്യാപിറ്റൽ ഗവർണറേറ്റിൽ 10 ഇടങ്ങളിലും, ഹവല്ലി, ഫര്‍വാനിയ ഗവർണറേറ്റിൽ എട്ട് ഇടങ്ങളിലും, ജഹ്റ ഗവർണറേറ്റിൽ ഏഴ് സ്ഥലങ്ങളിലും, മുബാറക് അൽ കബീർ, അഹമ്മദി ഗവർണറേറ്റില്‍ 14 ഇടങ്ങളിലുമാണ് ഈദ് നമസ്കാരങ്ങൾ നടക്കുകയെന്ന് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.