ഗതാഗത നിയമം ലംഘിച്ച വാഹനങ്ങൾ പിടിച്ചെടുക്കുന്നു
Posted On
date_range Updated On
date_range കഴിഞ്ഞയാഴ്ച 53,859 ട്രാഫിക് നിയമലംഘനങ്ങൾ
കുവൈത്ത് സിറ്റി: കഴിഞ്ഞയാഴ്ച രാജ്യത്ത് ട്രാഫിക് ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയത് 53,859 വിവിധ നിയമലംഘനങ്ങൾ. ജൂലൈ എട്ടു മുതൽ 14 വരെയുള്ള കണക്കാണിതെന്ന് അൽ അൻബ പത്രം റിപ്പോർട്ടു ചെയ്തു. സുരക്ഷാപരിശോധനയിൽ ലൈസൻസില്ലാതെ വാഹനങ്ങൾ ഓടിച്ചതിന് 31 പ്രായപൂർത്തിയാകാത്തവരെ അറസ്റ്റ് ചെയ്തു. ഇവരെ ജുവനൈൽ പ്രോസിക്യൂഷന് കൈമാറി.
ഗുരുതര നിയമലംഘനങ്ങൾ നടത്തിയതിന് 46 പേരെ അറസ്റ്റ് ചെയ്ത് ട്രാഫിക് വകുപ്പിന് കൈമാറി. ട്രാഫിക് പട്രോളിങ് 118 വാഹനങ്ങളും മോട്ടോർ സൈക്കിളുകളും പിടിച്ചെടുക്കുകയും ഉടമകളെ പിടികൂടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.