രാ​ജ്യ​ത്തെ വി​വി​ധ​യി​ട​ങ്ങ​ളി​ലു​ള്ള മ​സാ​ജ് സെ​ന്‍റ​റു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ

പി​ടി​യി​ലാ​യ​വ​ർ

അനാശാസ്യത്തി​ലേ​ർ​പ്പെ​ട്ട 52 പേ​രെ അ​റ​സ്റ്റ് ചെ​യ്തു

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ വി​വി​ധ​യി​ട​ങ്ങ​ളി​ലു​ള്ള മ​സാ​ജ് സെ​ന്‍റ​റു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അനാശാസ്യത്തി​യി​ലേ​ർ​പ്പെ​ട്ട നി​ര​വ​ധി പേ​രെ അ​റ​സ്റ്റ് ചെ​യ്തു. മ​ഹ്ബൂ​ല, സാ​ൽ​മി​യ, ഹ​വ​ല്ലി, ജ​ലീ​ബ് ​​അ​ൽ​ഷു​വൈ​ഖ് എ​ന്നി​വ​യു​ൾ​പ്പെ​ടെ രാ​ജ്യ​ത്തെ 15 വ്യ​ത്യ​സ്ത ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലു​ള്ള മ​സാ​ജ് പാ​ർ​ല​റു​ക​ളി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 52 പേ​രാ​ണ് അ​റ​സ്റ്റി​ലാ‍യ​ത്. പൊ​തു​ധാ​ർ​മി​ക​ത​ക്ക് നി​ര​ക്കാ​ത്ത പ്ര​വൃ​ത്തി​ക​ൾ ചെ​യ്യു​ന്ന​വ​രെ നി​രീ​ക്ഷി​ക്കു​ന്ന ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ന​ട​പ​ടി​ക​ൾ​ക്കി​ട​യി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. അ​റ​സ്റ്റ് ചെ​യ്ത​വ​രെ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റു​മെ​ന്നും ത​ക്ക​താ​യ ശി​ക്ഷ​ക​ൾ​ക്കാ​യി ശു​പാ​ർ​ശ ചെ​യ്യു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.  

Tags:    
News Summary - 52 people were arrested for Unethical Work

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.