കുവൈത്ത് സിറ്റി: ഈ സീസണിൽ കുവൈത്തിൽ നിന്ന് ഉംറ നിർവഹിച്ചത് 44,613 പേർ. ഇതിൽ 985 പേർ കരമാർഗമാണ് യാത്ര നടത്തിയതെന്നും എൻഡോവ്മെന്റ് മന്ത്രാലയത്തിന്റെ ഹജ്ജ്, ഉംറ കാര്യ വകുപ്പിലെ നിരീക്ഷകൻ അബ്ദുല്ല അൽ ബൈജാൻ അറിയിച്ചു.
റമദാനിൽ ഉംറ തീർഥാടകരുടെ എണ്ണം 15,553 ആണ്. ഇതിൽ കരമാർഗം 340 യാത്ര പുറപ്പെട്ടു. ഉംറ സമയത്ത് തീർഥാടകർ അഭിമുഖീകരിക്കുന്ന തടസ്സങ്ങൾ മറികടക്കാൻ ഡിപ്പാർട്മെന്റ് എപ്പോഴും ശ്രദ്ധാലുവാണെന്നും അബ്ദുല്ല അൽ ബൈജാൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.