43 പേർക്ക്​ കോവിഡ്​ 112 രോഗമുക്​തി

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 43 പേർക്ക്​ കൂടി കോവിഡ്​ റിപ്പോർട്ട്​ ചെയ്​തു. 112 പേർ രോഗമുക്​തി നേടി. ഒരാൾ കൂടി മരിച്ചതോടെ ആകെ കോവിഡ്​ മരണം 2438 ആയി. 862 പേർ മാത്രമാണ്​ രാജ്യത്ത്​ കോവിഡ്​ ബാധിതരായി ഉള്ളത്​. ഇതിൽ നൂറിൽ താഴെ ആളുകൾ മാത്രമെ ആശുപത്രിയിൽ ചികിത്സയിലുള്ളൂ. 17 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു. ബാക്കിയുള്ളവർ വീട്ടിൽ ക്വാറൻറീനിൽ അപകടാവസ്ഥയില്ലാതെ കഴിയുകയാണ്​. ഗൾഫ്​ രാജ്യങ്ങളിൽ ബഹ്​റൈൻ (814) കഴിഞ്ഞാൽ ആക്​റ്റീവ്​ കോവിഡ്​ കേസുകൾ കുറവ്​ കുവൈത്തിലാണ്​. ഖത്തർ (1666), സൗദി (2373), ഒമാൻ (5599), യു.എ.ഇ (6285) എന്നിങ്ങനെയാണ്​ മറ്റ്​ ഗൾഫ്​ രാജ്യങ്ങളിലെ ആക്​റ്റീവ്​ കോവിഡ്​ കേസുകൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.