ആരോഗ്യ ബോധവത്​കരണ സെമിനാർ സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: ഇന്ത്യൻ യൂനിയൻ മുസ്​ലിംലീഗി​​െൻറ 69ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് കുവൈത്ത് കെ.എം.സി.സി അബ്ബാസിയ ഏരിയ കമ്മിറ്റി മെഡിക്കൽ വിങ്ങി​​െൻറ സഹകരണത്തോടെ ആരോഗ്യ ബോധവത്​കരണ സെമിനാർ സംഘടിപ്പിച്ചു. കെ.എം.സി.സി ഓഫിസിൽ നടന്ന പരിപാടി കേന്ദ്ര പ്രസിഡൻറ്​ കെ.ടി.പി. അബ്​ദുറഹ്​മാൻ ഉദ്ഘാടനം ചെയ്തു. 
ഏരിയ പ്രസിഡൻറ്​ സിദ്ധീഖ് കുഴിപ്പുറം അധക്ഷ്യത വഹിച്ചു. മെഡിക്കൽ വിങ്​ നേതാക്കളായ നിയാസ്, ഷമീർ എന്നിവർ ക്ലാസെടുത്തു. 
മുൻ കേന്ദ്ര ജനറൽ സെക്രട്ടറി ബഷീർ ബാത്ത, എം.കെ. അബ്​ദുറസാഖ് പേരാമ്പ്ര എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി അനസ് എറണാകുളം സ്വാഗതവും ട്രഷറർ പി.കെ. അബ്​ദുല്ലത്തീഫ് നന്ദിയും പറഞ്ഞു.
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.