ഫഹാഹീൽ: കുവൈത്ത് ഈരാറ്റുപേട്ട അസോസിയേഷൻ വാർഷിക സമ്മേളനത്തിൽ പി.സി. ജോർജ് എം.എൽ.എ മുഖ്യാതിഥിയായി. ഫഹാഹീൽ ഗാലക്സി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രസിഡൻറ് സകീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. അൻസിൽ മാതാക്കൽ ഖിറാഅത്ത് നിർവഹിച്ചു.
പ്രോഗ്രാം കൺവീനർ അഫ്സൽ പുളിക്കീൽ സ്വാഗതവും നാസിം വട്ടക്കയം നന്ദിയും പറഞ്ഞു. വൈസ് പ്രസിഡൻറ് ഷാഹുൽഖാൻ ഉദ്ഘാടനം നിർവഹിച്ചു. ഈരാറ്റുപേട്ട കേന്ദ്രമായി താലൂക്ക് എന്ന പ്രദേശവാസികളുടെ ദീർഘകാലാവശ്യം ഉൾപ്പെടെ പത്തിന നിവേദനം അസോസിയേഷനുവേണ്ടി ജനറൽ സെക്രട്ടറി മുഹമ്മദ് ഷിബിലി എം.എൽ.എക്ക് കൈമാറി.
എരുമേലി വിമാനത്താവളവും പാറത്തോട് വ്യവസായ പാർക്കും ഉൾപ്പെെടയുള്ള തെൻറ പദ്ധതികളെ കുറിച്ച് മറുപടി പ്രസംഗത്തിൽ അദ്ദേഹം വിശദീകരിച്ചു. അൽഹാജ് ബദറുദ്ദീൻ മൗലവിയും എക്സിക്യൂട്ടീവ് അംഗം അബ്ദുൽസലാം സലാഹിയും സംസാരിച്ചു. റമദാനിൽ പുറത്തിറക്കുന്ന സലാം ഹബീബി എന്ന വാർഷികപതിപ്പ് എക്സിക്യൂട്ടീവ് അംഗം ഷാജി ഇലവുങ്കൽ പരിചയപ്പെടുത്തി. ജനറൽ സെക്രട്ടറി വാർഷിക റിപ്പോർട്ടും ട്രഷറർ ഷമീർ മണക്കാട്ട് വാർഷിക ബജറ്റും അവതരിപ്പിച്ചു. കൊച്ചുകുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.