എം.ഇ.എസ് കുവൈത്ത് സൗജന്യ  മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു

കുവൈത്ത് സിറ്റി: എം.ഇ.എസ് കുവൈത്ത് മാര്‍ച്ച് 10ന് അബ്ബാസിയ ബല്‍ക്കീസ് മസ്ജിദിന് സമീപമുള്ള പാകിസ്താന്‍ എക്സല്‍ സ്കൂളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തും.  മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്‍െറയും ഇന്ത്യന്‍ ഡോക്ടേഴ്സ് ഫോറത്തിന്‍െറയും സഹകരണത്തോടെയുള്ള മെഡിക്കല്‍ ക്യാമ്പ് രാവിലെ എട്ടിന് തുടങ്ങി ഉച്ചക്ക് രണ്ടുമണിയോടെ അവസാനിക്കും. 
തുടര്‍ച്ചയായ 16ാം വര്‍ഷമാണ് എം.ഇ.എസ് മെഡിക്കല്‍ ക്യാമ്പ് നടത്തുന്നത്. സൗജന്യ വൈദ്യപരിശോധനയോടപ്പം ബ്ളഡ് ഷുഗര്‍ പരിശോധനയും കൊളസ്ട്രോള്‍ പരിശോധനയും സൗജന്യമാണ്. രോഗികള്‍ക്ക് ആവശ്യമായ മരുന്നും ക്യാമ്പില്‍നിന്ന് നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 
മെഡിക്കല്‍ ക്യാമ്പ് രജിസ്ട്രേഷന്‍ ഫോറം കുവൈത്തിലെ എല്ലാ മലബാര്‍ ഗോള്‍ഡ് ഷോപ്പുകളിലും ലഭ്യമാണ്. വിവിധ വകുപ്പിലെ 50ലധികം പ്രശസ്തരായ ഡോക്ടര്‍മാരുടെ സേവനം ക്യാമ്പില്‍ ലഭ്യമാണ്.കുവൈത്ത് ഹാര്‍ട്ട് ഫൗണ്ടേഷന്‍ ഒരുക്കുന്ന പ്രത്യേകമായ സൗകര്യം ക്യാമ്പില്‍ ഉണ്ടായിരിക്കുമെന്ന് എം.ഇ.എസ് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 66472878, 96093553 ബന്ധപ്പെടണം.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.