നിലാവ് കുവൈത്ത് കാന്‍സര്‍ ബോധവത്കരണ സെമിനാര്‍ 24, 25 തീയതികളില്‍

കുവൈത്ത് സിറ്റി: ഹലാ ഫെബ്രുവരിയുടെ ഭാഗമായി ഫെബ്രുവരി 24, 25 തീയതികളിലായി ശിഫ അല്‍ ജസീറ - ഗ്രാന്‍ഡ് ഹൈപ്പര്‍ എന്നിവയുടെ സഹകരണത്തോടെ കുവൈത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിലാവ് കുവൈത്ത് സംഘടിപ്പിക്കുന്ന ബോധവത്കരണ സെമിനാറിന്‍െറ സ്വാഗതസംഘം രൂപവത്കരിച്ചു. ഡോ. വി.പി. ഗംഗാധരനും ഡോ. ചിത്രയും നേതൃത്വം നല്‍കും. അബ്ബാസിയ ഹൈഡയിന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സ്വാഗതസംഘ യോഗത്തില്‍  സാംസ്കാരിക സംഘടനാ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. 
ഭാരവാഹികള്‍: രാജന്‍ റാവുത്തര്‍ (രക്ഷാധികാരി), ഡോ. അമീര്‍ അഹമ്മദ് (ചെയര്‍), ഹബീബുല്ല മുറ്റിച്ചൂര്‍ (വൈസ് ചെയര്‍), ശരീഫ് താമരശ്ശേരി (ജന. കണ്‍), മൊയ്തു മേമി, ഹാരിസ് വള്ളിയോത്ത് (കണ്‍). 24ന് എന്‍.ബി.ടി.സി ക്യാമ്പില്‍ നടക്കുന്ന സെമിനാറിന്‍െറ കോഓഡിനേറ്ററായി ടി.കെ. ശംസുദ്ദീനെയും എന്‍.എസ്.എച്ച് ക്യാമ്പില്‍ നടക്കുന്ന സെമിനാറിന്‍െറ കോഓഡിനേറ്ററായി ശംസു ബദരിയെയും തെരഞ്ഞടുത്തു. തുടര്‍ന്ന്  അബ്ബാസിയ കമ്മ്യൂണിറ്റി ഹാളില്‍ കുവൈത്തിലെ ഇന്ത്യന്‍ സ്കൂളുകളില്‍നിന്ന് തെരഞ്ഞടുത്ത മുതിര്‍ന്ന വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന പ്രത്യേക പരിപാടി  മുജീബുല്ല, റഫീഖ് തായത്ത് തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടക്കും. 
ഉച്ചക്ക് നടക്കുന്ന ‘ഡോക്ടറോടൊപ്പം’ പരിപാടിയുടെ കോഓഡിനേറ്ററായി ഫിറോസ് ചങ്ങരോത്തിനെയും പൊതുസെമിനാര്‍ കോഓഡിനേറ്ററായി അസീസ് തിക്കോടിയെയും തെരഞ്ഞെടുത്തു. മുജീബുല്ല, ഖാലിദ് ബേക്കല്‍, അലി അക്ബര്‍, നിയാസ് (ഫിനാന്‍സ്), അന്‍വര്‍ സാദാത്ത് തലശ്ശേരി, സലിം കൊട്ടയില്‍, റസാഖ് ചെറുതുരുത്തി (പബ്ളിസിറ്റി), സമീര്‍ തിക്കോടി, ഹനീഫ്  പാലായി, അസീസ് ഉദുമ (ഡോക്യുമെന്‍റ്), മുജീബ് കൊയിലാണ്ടി (വളന്‍റിയര്‍), ഹമീദ് മധൂര്‍ (പ്രസന്‍േറഷന്‍), ഹുസ്സന്‍കുട്ടി, ഷെരീഫ് ഒതുക്കുങ്ങല്‍, റഹീം ആരിക്കാടി, സലിം മേച്ചേരി (റിസപ്ഷന്‍), സിദ്ദീഖ് കൊടുവള്ളി, അബ്ദു കടവത്ത് (ട്രാന്‍സ്പോര്‍ട്ട്), ശംസു ബദരിയ (ഭക്ഷണം) തുടങ്ങിയവരെ വിവിധ കണ്‍വീനര്‍മാരായും സമീഉല്ല, ജാഫര്‍ പള്ളം, ഹകീം ഏറോലി, അലി പാക്കര, മുസ്തഫ, നിയാസ് മജീദ് തുടങ്ങിയവരെ സഹ കണ്‍വീനര്‍മാരായും തെരഞ്ഞെടുത്തു. യോഗത്തില്‍ ഹബീബുല്ല മുറ്റിച്ചൂര്‍ അധ്യക്ഷത വഹിച്ചു. 
സത്താര്‍ കുന്നില്‍, അബ്ദുല്‍ ഫത്താഹ് തയ്യില്‍, ഡോ. അമീര്‍ അഹമ്മദ്, രാജന്‍ റാവുത്തര്‍, മുഹമ്മദ് റിയാസ്, തോമസ് കടവില്‍, ബഷീര്‍ ബാത്ത, ഫാറൂഖ് ഹമദാനി, നിസാര്‍, റഫീഖ് തായത്ത്, ഗഫൂര്‍ വയനാട് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഹമീദ് മധൂര്‍ സ്വാഗതവും ശരീഫ് താമരശ്ശേരി നന്ദിയും പറ
ഞ്ഞു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.