Posted On
date_range Updated On
date_range ചെങ്ങന്നൂര്‍ സ്വദേശിനി കുവൈറ്റില്‍ നിര്യാതയായി
കുവൈത്ത് സിറ്റി: ചെങ്ങന്നൂര്‍ പുത്തന്‍കാവ് അങ്ങാടിക്കല്‍ കോലാമുക്കത്ത് റോസമ്മ ജയപ്രകാശ് (58) കുവൈത്തില്‍ നിര്യാതയായി. കുറെ നാളായി കുവൈത്ത് കാന്‍സര്‍ സെന്‍ററില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. ആറുവര്‍ഷമായി കുവൈത്തിലെ ദാന ആന്‍ഡ് ബാര്‍കലി കമ്പനിയില്‍ ജീവനക്കാരിയായിരുന്നു. ഇഖാമയില്ലാതെ ചികിത്സ തുടരാനാവാത്ത അവസ്ഥയില്‍ ‘കല’ കുവൈത്ത് അംഗങ്ങളുടെ ശ്രമഫലമായി കാന്‍സര്‍ സെന്‍ററില്‍ തുടര്‍ചികിത്സ ഒരുക്കുകയായിരുന്നു. മൃതദേഹം നാട്ടിലത്തെിക്കുന്നതിനുള്ള പ്രവര്‍ത്തങ്ങള്‍ നടന്നുവരുന്നു.
ഭര്‍ത്താവ് ജയപ്രകാശ് രണ്ടുവര്‍ഷംമുമ്പ് മരിച്ചിരുന്നു. ഒരു മകനും മകളുമുണ്ട്.
ഭര്‍ത്താവ് ജയപ്രകാശ് രണ്ടുവര്‍ഷംമുമ്പ് മരിച്ചിരുന്നു. ഒരു മകനും മകളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.