കുവൈത്ത് സിറ്റി: രാജ്യത്തെ ആദ്യ ദേശീയ വനിതാ ദിനാഘോഷ പരിപാടികള്‍ തിങ്കളാഴ്ച നടക്കും. കഴിഞ്ഞവര്‍ഷം ജൂണിലാണ് എല്ലാവര്‍ഷവും മേയ് 16 വനിതകളുടെ ദേശീയ ദിനമായി ആചരിക്കാന്‍ കുവൈത്ത് മന്ത്രിസഭ തീരുമാനമെടുത്തത്. അതിനുശേഷം വരുന്ന ആദ്യ വനിതാദിനമെന്ന നിലക്ക് സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ട വിവിധ പരിപാടികളാണ് സര്‍ക്കാര്‍ തലത്തിലും അല്ലാതെയും നടക്കുക. രാജ്യത്തെ വനിതകള്‍ക്ക് ആദ്യമായി പൊതുതെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥികളാകാനും വോട്ടുചെയ്യാനുമുള്ള അംഗീകാരം ലഭിച്ചതുള്‍പ്പെടെ സ്ത്രീകളുടെ ഉന്നമനത്തിനായി വിവിധ പദ്ധതികളാണ് നടപ്പാക്കിയത്.
2005ലാണ് പുരുഷന്മാരെപ്പോലെ രാജ്യത്തെ സ്ത്രീകള്‍ക്ക് രാഷ്ട്രീയ മേഖലകളില്‍ തങ്ങളുടെ അസ്തിത്വം പ്രകടിപ്പിക്കുന്നതിനുള്ള അവസരം ലഭിച്ചത്. മേഖലയിലെ മറ്റു രാജ്യങ്ങളിലെ സ്ത്രീകള്‍ക്ക് ഇത്തരം കാര്യങ്ങളില്‍ അവകാശം നിഷേധിക്കപ്പെട്ടുകൊണ്ടിരുന്നപ്പോഴാണ് ആര്‍ജവത്തോടെ കുവൈത്ത് മുന്നേറ്റം നടത്തിയത്. അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹിന്‍െറ പ്രത്യേക താല്‍പര്യപ്രകാരമാണ് രാജ്യത്തെ സ്ത്രീ സമൂഹത്തിന് ഇത്തരം അവകാശങ്ങള്‍ ലഭിക്കാനിടയാക്കിയത്. സ്ത്രീകള്‍ക്ക് മാത്രമായി പ്രതിവര്‍ഷം ഒരു ദിനാചരണം സംഘടിപ്പിക്കാനുള്ള നിര്‍ദേശം അംഗീകരിക്കപ്പെട്ടതും ഇതിന്‍െറ ഭാഗമായി തന്നെയാണ്്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.