അബ്ബാസിയ: ഇടതുപക്ഷ സംഘടനകളുടെ മൂന്നാമത്തെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ അബ്ബാസിയയില്‍ നടന്നു. അബ്ബാസിയ യുനൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ നടന്ന പരിപാടി പ്രചാരണ കമ്മിറ്റി കണ്‍വീനര്‍ എന്‍. അജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു. സാം പൈനുംമൂട് അധ്യക്ഷത വഹിച്ചു.
വിഡിയോ കോണ്‍ഫറന്‍സിലൂടെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ കണ്‍വെന്‍ഷനെ അഭിസംബോധന ചെയ്തു. പൊതുമേഖല, വിദ്യാഭ്യാസം, പൊതുവിതരണരംഗം തുടങ്ങി എല്ലാ മേഖലയിലും കേരളത്തിലെ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. അഴിമതിയും ക്രമസമാധാന തകര്‍ച്ചയും ഏറ്റവും ഉയര്‍ന്ന നിലയിലേക്കത്തെിയിരിക്കുന്നു. മറുവശത്ത്, വര്‍ഗീയ ഫാഷിസ്റ്റ് ശക്തികള്‍ ജാതിയുടെയും മതത്തിന്‍െറയും പേരില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ച് നിയമസഭയില്‍ അക്കൗണ്ട് തുറക്കുന്നതിന് ശ്രമങ്ങള്‍ നടത്തുന്നു.
ഇന്ത്യക്ക് എന്നും മാതൃകയായിനിന്നിട്ടുള്ള കേരളത്തിന്‍െറ മതേതരത്വം സംരക്ഷിക്കാന്‍ പ്രവാസികളുടെ കുടുംബങ്ങളിലെ ഓരോ വോട്ടും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികള്‍ക്കായി ചെയ്യിക്കണമെന്ന് കണ്‍വെന്‍ഷന്‍ ആഹ്വാനം ചെയ്തു. ആര്‍. നാഗനാഥന്‍, സി.കെ. നൗഷാദ്, സത്താര്‍ കുന്നില്‍, പ്രവീണ്‍ നന്ദിലത്ത്, തോമസ് മാത്യു കടവില്‍, ടോളി പ്രകാശ് എന്നിവര്‍ സംസാരിച്ചു.
പെരുമ്പാവൂരിലെ ജിഷയുടെ കൊലയില്‍ അനുശോചന പ്രമേയം സജീവ് എം. ജോര്‍ജ് അവതരിപ്പിച്ചു. സജി തോമസ് മാത്യു സ്വാഗതവും സി.കെ. സൈജു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.