കുവൈത്ത് തീരദേശസേനക്ക് കരുത്തുപകരാന്‍ ‘അല്‍സലാം 20’ എത്തി

കുവൈത്ത് സിറ്റി: രാജ്യത്തിന്‍െറ സമുദ്രാതിര്‍ത്തകളില്‍ നിരീക്ഷണം ശക്തമാക്കുന്നതിന്‍െറ ഭാഗമായി കുവൈത്ത് തീരസേനക്കുവേണ്ടിയുള്ള പ്രത്യേക കപ്പല്‍ ‘അല്‍ സലാം 20’ കുവൈത്തിലത്തെി. 
തീരദേശസേനയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്‍െറ ഭാഗമായാണ് ആധുനിക നിരീക്ഷണ സംവിധാനങ്ങള്‍ പൂര്‍ത്തീകരിച്ച് സൗദിയില്‍ നിര്‍മിക്കപ്പെട്ട കപ്പല്‍ കുവൈത്ത് സ്വന്തമാക്കിയത്. ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് അല്‍ഖാലിദ് അസ്സബാഹും അണ്ടര്‍ സെക്രട്ടറി ലഫ്. ജനറല്‍ സുലൈമാന്‍ ഫഹദ് അല്‍ഫഹദും സൗദി അധികൃതരുമായി ധാരണയിലത്തെിയതിനെ തുടര്‍ന്ന് നാലു കപ്പലുകളാണ് തീരസേനക്ക് ലഭിക്കേണ്ടത്. ഇതില്‍ ആദ്യത്തേത് ‘അല്‍ സൂര്‍ 10’ കഴിഞ്ഞവര്‍ഷം തീരസേന ഏറ്റുവാങ്ങിയിട്ടുണ്ട്. ‘അല്‍ സൈഫ് 30’, അല്‍ ജുലൈഅ 40’ എന്നീ രണ്ട് നിരീക്ഷണ കപ്പലുകള്‍ കൂടി ധാരണപ്രകാരം കുവൈത്തിന് ലഭിക്കേണ്ടതുണ്ട്. ഈ വര്‍ഷം പകുതിയോടെ ഈ രണ്ടു കപ്പലുകളും കുവൈത്തിലത്തെുമെന്ന് തീരസുരക്ഷാ ഡിപ്പാര്‍ട്ട്മെന്‍റ് വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.