കുവൈത്ത് സിറ്റി: രാജ്യത്ത് കുട്ടികളിലെ പ്രമേഹം മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടിവരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കുട്ടികളിലെ പ്രമേഹത്തിന്‍െറ തോതില്‍ 1.7 ശതമാനം വര്‍ധനയുണ്ടായതായി ദസ്മാന്‍ ഡയബറ്റീസ് ഇന്‍സ്റ്റിറ്റ്യൂട്ട് ജനറല്‍ ഡയറക്ടര്‍ ഡോ. ഖൈസ് അല്‍ദുവൈരി വെളിപ്പെടുത്തി. പ്രമേഹരോഗവുമായി ബന്ധപ്പെട്ട രാജ്യത്തെ ഏറ്റവും പുതിയ സ്ഥിതിവിവരം വെളിപ്പെടുത്തുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. ഒന്നാം സ്റ്റേജില്‍പെടുന്ന 14 വരെ പ്രായമുള്ള കുട്ടികളിലാണ് ഈ വര്‍ധനയുണ്ടായത്.
ചെറുപ്രായത്തില്‍തന്നെ ഫാസ്റ്റ് ഫുഡ് സംസ്കാരത്തിന് അടിപ്പെടുന്നതും അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ പിന്തുടരുന്നതുമാണ് കുട്ടികളെ പ്രമേഹത്തിലേക്ക് നയിക്കുന്നത്. അതോടൊപ്പം പുറത്തിറങ്ങിയുള്ള കളികളോ വ്യായാമങ്ങളോ ഇല്ലാത്ത കുട്ടികളാണ് ഈ ശീലങ്ങളുള്ള കുട്ടികളേക്കാള്‍ പ്രമേഹത്തിനിരയാകുന്നതെന്നും പഠനത്തില്‍ തെളിയുകയുണ്ടായി.
മുതിര്‍ന്നവരിലെ പ്രമേഹത്തിന്‍െറ കാര്യത്തിലെന്നപോലെ കുട്ടികളിലെ പ്രമേഹത്തിന്‍െറ കാര്യത്തിലും മേഖലയില്‍ കുവൈത്ത് മുന്നിലാണ്.
ജീവിതശൈലികളില്‍ കരുതിക്കൂട്ടി മാറ്റങ്ങള്‍ വരുത്തിയാല്‍ കുട്ടികളിലെ പ്രമേഹം നിയന്ത്രിച്ചുകൊണ്ടുവരാനും തുടര്‍ന്ന് സാദാ ജീവിതം നയിക്കാനും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.