Posted On
date_range Updated On
date_range ‘സൗഹൃദത്തനിമ’ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി: തനിമ കുവൈത്തിന്‍െറ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം ‘സൗഹൃദത്തനിമ’ സംഘടിപ്പിച്ചു. അബ്ബാസിയ ഹൈഡൈന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഫൈസല്‍ മഞ്ചേരി, പി.വി. വിജയരാഘവന്, അഡ്വ. ജോണ്‍ തോമസ് എന്നിവര്‍ മതസൗഹാര്‍ദ പ്രഭാഷണങ്ങള്‍ നിര്‍വഹിച്ചു.
ജനറല്‍ കണ്‍വീനര്‍ മുകുന്ദന് ഇടവന, ബാബുജി ബത്തേരി, ഡി.കെ. ദിലീപ് എന്നിവര്‍ സംസാരിച്ചു. ഒക്ടോബര്‍ 21ന് നടക്കുന്ന ഓണത്തനിമയുടെ റാഫിള്‍ കൂപ്പണ്‍ ജനറല്‍ കണ്‍വീനര്‍ ജോര്‍ജ് തോമസില്‍നിന്ന് ഏറ്റുവാങ്ങി രഘുനാഥന് നായര്‍ പ്രകാശനം ചെയ്തു. കൂപ്പണ്‍ കണ്‍വീനര്‍ ഷാജി വര്‍ഗീസ് ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.