Posted On
date_range Updated On
date_range തൊടുപുഴ സ്വദേശി നിര്യാതയായി
കുവൈത്ത് സിറ്റി: തൊടുപുഴ നെയ്യാശ്ശേരി കാക്കുത്തണല്‍ വീട്ടില്‍ ശിവരാജന്‍െറയും സരസ്വതിയുടെയും മകള്‍ ജിജിമോള്‍ (46) കുവൈത്തില്‍ നിര്യാതയായി. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ നഴ്സ് ആയി ജോലി ചെയ്തുവരികയായിരുന്നു. കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈത്ത് മംഗഫ് സെന്‍ട്രല്‍ യൂനിറ്റ് അംഗമായിരുന്നു. കല കുവൈത്തിന്‍െറ മുതിര്‍ന്ന പ്രവര്‍ത്തകനും മുന്‍ വൈസ് പ്രസിഡന്‍റുമായിരുന്ന ടി.ആര്‍. സുധാകരന്‍െറ ഭാര്യയാണ്. വിദ്യാര്‍ഥികളായ നിധീഷ് സുധാകരന്‍, നിധിന്‍ സുധാകരന്‍ എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: വി.എസ്. റെജി, വി.എസ്. രാജേഷ്, ബിന്ദു. സഹോദരി ബിന്ദുവും ഭര്‍ത്താവ് ഷാജനും കുവൈത്തില്‍ ഉണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം നടന്നുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.